
മുതിർന്ന കോൺഗസ് നേതാവും കോട്ടയം എം. എൽ. എ. യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം നിയമ സഭക്കു നേതൃത്വം നൽകും. വെള്ളിയാഴ്ച രാവിലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ നിയമ സഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ബാലറ്റിലൂടെ തെരഞ്ഞെടുത്തു. 101 വോട്ടു നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിൽ എത്തിയത്.
138 വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്ഥാന നിയമ സഭയില്‍ 25 ആമത്തെ സ്പീക്കറായി തെരഞ്ഞെടുക്ക പ്പെട്ടു എന്നതിൽ അഭിമാനം ഉണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
സ്പീക്കർ സ്ഥാനത്തേക്ക് മൂന്നു മുന്നണികളും മത്സരിച്ചിരുന്നു. ഇടതു മുന്നണിയുടെ എ. സി. മൊയ്തീന് 35 വോട്ടും ബി. ജെ. പി. സ്ഥാനാർത്ഥിക്ക് മൂന്നു വോട്ടും ലഭിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കേരള രാഷ്ട്രീയ നേതാക്കള്‍, ബഹുമതി




























