
ഗുരുവായൂര്‍ : ഭക്തർക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെർച്വൽ ക്യൂ ദർശന സൗകര്യം ആരംഭിച്ചു. ആദ്യ ഘട്ടം എന്ന നിലയിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺ ലൈൻ വഴി ദർശനം സാദ്ധ്യമാകും.
പരീക്ഷണ അടിസ്ഥാനത്തിൽ ആഗസ്റ്റ് 4 ചൊവ്വ മുതൽ തുടക്കം കുറിച്ച വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആദ്യ ഘട്ട ത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അനുവദിക്കും. പദ്ധതി വിജയം കണ്ടാല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദര്‍ശനം സാദ്ധ്യമാക്കും എന്നും ഗുരൂവായൂര്‍ ദേവസ്വം അധികൃതർ അറിയിച്ചു.
ദിവസവും എട്ടു മണിക്കൂർ വീതമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ പ്രതിദിനം 2400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും എന്നാണു കണക്കു കൂട്ടൽ. രണ്ടു ഷിഫ്റ്റുകളിലായി രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയും ഈ സൗകര്യം ലഭിക്കും.
കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദർശനത്തിന് ഏര്‍പ്പെടുത്തിയത്. ഇതിനായി പ്രത്യേക ജീവന ക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്താല്‍ അതിന്റെ രസീതിയുമായി ദര്‍ശനത്തിന് അനുവാദം ലഭിച്ച സമയത്തിനു അര മണിക്കൂര്‍ മുമ്പ് ക്ഷേത്രത്തില്‍ എത്തണം. നിലവിൽ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന പ്രയാസങ്ങൾ, വെര്‍ച്വല്‍ ക്യൂ പദ്ധതി നടപ്പിലാകുന്നതിലൂടെ ഒഴിവാകും എന്നാണ് കരുതുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, മതം, സാമൂഹികം




























