
തിരുവനന്തപുരം : ഒരു ഇടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഞായറാഴ്ച വൈകുന്നേരം മലയോര മേഖലകളിൽ തുടർച്ചയായി പെയ്ത മഴ മൂലം മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും അടക്കമുള്ള മഴക്കെടുതിയില്‍ ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിൽ ആളപായവും കനത്ത നാശ നഷ്ടങ്ങളും ഉണ്ടായി. ഒൻപതു മരണം റിപ്പോർട്ട് ചെയ്തു. മലയോര മേഖലകളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദമാണ് സംസ്ഥാനത്ത് മഴ ശക്തമാകുവാൻ കാരണം. സെപ്റ്റംബർ 24 വ്യാഴാഴ്ച വരെ മഴ തുടരും എന്നും മലയോര മേഖലകളിലും തീര പ്രദേശങ്ങളിലും ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട യിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴ പെയ്യാനും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. പത്തനം തിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴക്കും സാദ്ധ്യത എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rain, ഗതാഗതം, പരിസ്ഥിതി, പ്രതിരോധം, മഴ, മുന്നറിയിപ്പ്, മൺസൂൺ മഴ, സാമൂഹികം




























