
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്ഷം എത്തുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച വൈകുന്നേരം മുതൽ ഇടി മിന്നലോട് കൂടിയ ശക്തമായ മഴ പെയ്യും എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ കാലവർഷം അഥവാ തുലാവര്ഷം വെള്ളി, ശനി ദിവസങ്ങളിലും ശക്തമാകും. തെക്കു പടിഞ്ഞാറൻ കാലവർഷം പിന്മാറുന്നതോടെയാണ് തുലാവർഷം എത്തുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യും. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമഴ എന്ന് പ്രവചിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പൊതു ജനങ്ങൾ കർശ്ശനമായി പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു. കണ്ണൂരും കാസര് കോടും ഒഴികെ 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ വടക്കൻ കേരളത്തിലും മഴ ശക്തമാകും. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിച്ചു. KSDMA
- pma




























