Sunday, April 26th, 2015

പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു

woman-alcohol-abuse-epathram

തിരുവനന്തപുരം: സ്ഫടികം സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ആടുതോമയ്ക്കൊപ്പം കള്ളുകുടിച്ച് നിയന്ത്രണം വിട്ടഭിനയിച്ച നടിയെ മലയാളികള്‍ മറന്നു കാണാ‍ന്‍ ഇടയില്ല. എന്നാല്‍ യദാര്‍ഥ ജീവിതത്തില്‍ അതും നിയമസഭാ സെക്രട്ടേറിയേറ്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ നടി അതിലും വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു സംഘടനയുടെ വാര്‍ഷിക ഫോറത്തില്‍ ഉദ്ഘാടകകയായി എത്തിയ താരം സ്പീക്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിനെ അലങ്കോലപ്പെടുത്തി. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി എത്തിയ നടി സാമാന്യം നന്നായി തന്നെ മദ്യപിച്ചിരുന്നു. പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ നാക്കു കുഴഞ്ഞു. സുബോധമില്ലാതെ അതുമിതും പറയുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ വെട്ടിലായി. ഫിറ്റായ നടിയുടെ “കുഴഞ്ഞ് മറിഞ്ഞ“ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ സ്പീക്കര്‍ ശക്തന്‍ വേദി വിട്ടു. ‘താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ക്ക് ഇരുന്നാല്‍ എന്താ’ എന്നായി നടിയുടെ പ്രതികരണം. ഒടുവില്‍ സംഘാടകര്‍ നടിയെ കാറില്‍ കയറ്റി വിടുകയായിരുന്നു.

മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു പ്രമുഖ നടന്റെ ഭാര്യയായിരുന്ന നടി പിന്നീട് അദ്ദേഹവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചു. നടിയുടെ അമിത മദ്യപാനത്തെ കുറിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞതൊടെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും, മത്സരങ്ങളുടെ ജഡ്ജിയായും പങ്കെടുത്തു വരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു”

  1. Ajay says:

    ഒരു സാധാരണക്കാരന് കൊടുക്കേണ്ട മാന്യത പോലും ഈ നടീ ന്ദടന്മാർ അർഹിക്കുന്നുണ്ടോ?? സ്വന്തം കീശ നിറക്കാൻ ജോലി ചെയ്യുന്ന ഇവര്ക്കെന്തിനാ ഇത്ര അധികം പ്രാധാന്യം? എന്റെ അഭിപ്രായത്തിൽ ഈ സ്ത്രീയെ എല്ലാ പൊതു വേദികളിൽ നിന്നും വിലക്കണം. സ്വയം ഒരു വിലയും ഇല്ലാതെ നടക്കുന്നവരെ സമൂഹത്തിന്റെ മുൻപിൽ ഉപ്ദേശകരായി അവതരിപ്പിക്കരുത്. കഷ്ടം തന്നെ കൈരളി ടിവിയുടെ അവസ്ഥ.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine