നെല്ലിയാമ്പതി ടൂറിസം പദ്ധതി അനുമതി വാങ്ങാതെ

August 27th, 2012

Nelliyampathy-epathram
തിരുവനന്തപുരം: ടൂറിസം പദ്ധതിക്കായി ഉദ്ദേശിക്കുന്ന നെല്ലിയാമ്പതിയിലെ ഭൂമി വിവാദത്തില്‍. എമര്‍ജിങ് കേരളയുടെ ഭാഗമായി ബൃഹത്തായ ടൂറിസം പദ്ധതിക്കായി സര്‍ക്കാര്‍ പരിഗണനക്ക് വെച്ച ഏക്കര് കണക്കിന് ഭൂമി ഉപയോഗിക്കണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ അനുമതി ലഭിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ കാലാവധി കഴിഞ്ഞിട്ടും പാട്ടത്തിനു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന വിവാദം കെട്ടടങ്ങും മുമ്പെയുള്ള ഈ  പുതിയ വിവാദം യു. ഡി. എഫ്. സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തില്‍ കോണ്‍ഗ്രസിനകത്ത് തന്നെ പരസ്യമായ ചേരി തിരിവ് പ്രകടമായി. പദ്ധതിക്കെതിരെ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും രംഗത്തു വന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on നെല്ലിയാമ്പതി ടൂറിസം പദ്ധതി അനുമതി വാങ്ങാതെ

റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി

August 27th, 2012

explosives-railway-track-epathram
കോട്ടയം: വെള്ളൂരില്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയ  സ്ഫോടകവസ്തു  എടക്കാട്ടുവയല്‍ വെളിയനാട് മുടശേരില്‍ മാട്ടം സന്തോഷ് എന്നുവിളിക്കുന്ന സന്തോഷാണ് നല്‍കിയതെന്ന പിടിയിലായ സെന്തിലിന്റെ മൊഴിയെ തുടര്‍ന്ന് സന്തോഷിനായുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കി. അയാളെ കുറിച്ച്  പൊലീസിന് വ്യക്തമായ സൂചന  ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടു  ഇലക്ട്രീഷ്യനും സുഹൃത്തുമായ സന്തോഷാണ് അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിര്‍മിച്ചതെന്ന് സെന്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.  കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറായ എടക്കാട്ടുവയല്‍ വെളിയനാട് അഴകത്ത് സെന്തില്‍കുമാറിനെ നേരത്തെ അറെസ്റ്റ്‌ ചെയ്തിരുന്നു.  എറണാകുളം കലക്ടറേറ്റില്‍ നടന്ന സ്ഫോടനത്തില്‍ കണ്ടെത്തിയ ബോംബിന്റെ വിദ്യയും ഇതിന്റെ വിദ്യയും ഏറെക്കുറെ സമാനതകള്‍ ഉള്ളതിനാല്‍ ആ സംഭവത്തിനു പിന്നിലും ഇവര്‍ തന്നെയാണെന്നാണ് പോലിസ് കരുതുന്നത്. ഇവര്‍ക്ക് തീവ്രവാദി സംഘ്ടനകളുമായി ബന്ധമുണ്ടോ എന്ന്‍ അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ദുരൂഹത ബാക്കിയാകുകയാണ്. പ്രധാന പ്രതി എന്ന് കരുതുന്ന മാട്ടം സന്തോഷ്‌ പിടിയിലാകുന്നതോടെ നിജസ്ഥിതി മനസിലാക്കാന്‍ കഴിയുമെന്നാണ് പോലിസ് പറയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി

കൊളത്തൂര്‍ വാര്യത്ത് സുരേഷ് അന്തരിച്ചു

August 26th, 2012

koluthoor-epathram

കൊളത്തൂര്‍: പരേതനായ അപ്പുവാര്യരുടെ മകന്‍ കൊളത്തൂര്‍ വാര്യത്ത് സുരേഷ് (48) അന്തരിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ക്രസന്റ്മൂണ്‍’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ‘പിറ’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. യുവജനസംഘം വായനശാല, കുടി സാംസ്‌കാരിക വേദി, ആറങ്ങോട്ടുകര കൃഷി പാഠശാല, പൊന്നാനി നാടകവേദി, കാറല്‍മണ്ണ കഥകളി സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ ‘ഓരോരോ കാലത്തിലും’ എന്ന നാടകമുള്‍പ്പെടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. ഒരു കലങ്കാരിയുടെ കഥ എന്ന നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. തുപ്പേട്ടന്റെ വരകളും വരികളും എന്ന പുസ്തകത്തിന് ആമുഖമെഴുതി. കൊളത്തൂര്‍ ബ്രദേഴ്‌സ് റിക്രിയേഷന്‍ ക്ലബ്ബിന്റെ മുന്‍കാല വോളിബോള്‍ താരവുമായിരുന്നു സുരേഷ്. മാതാവ്: ശകുന്തള വാരസ്യാരമ്മ (മാനേജര്‍, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍). ഭാര്യ: ബീന (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍). മക്കള്‍: ഋത്വിക്, കിഷന്‍ (കണ്ണന്‍), സുഭദ്ര. സഹോദരങ്ങള്‍: ശോഭന, ശ്രീകല (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍).

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരം

August 26th, 2012
Thilakan-epathram
തിരുവനന്തപുരം: അസുഖ ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  പ്രമുഖ നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രണ്ടു തവണ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാകുകയായിരുന്നു. തിലകന്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
ഒരു ഷൂട്ടിങ്ങിനെ അസ്വസ്ഥത പ്രകടിപിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പക്ഷാ‍ഘാതം ഉണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.  മകന്‍ ഷമ്മി തിലകന്റെ വസതിയില്‍ വിശ്രമത്തില്‍  ആയിരുന്ന തിലകനെ  അസുഖം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരം

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു.

August 26th, 2012
cpm-logo-epathram
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് രൂപം നല്‍കി. രാഷ്ടീയ വിശദീകരണ യോഗങ്ങള്‍, സ്റ്റഡിക്ലാസുകള്‍ എന്നിവ കൂടാതെ ഇന്റര്‍നെറ്റിനെ സാധ്യതകളേയും പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റിലും പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകും.  ഇതോടെ  ആദ്യകാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയ പ്രസ്ഥാനം പതിറ്റാണ്ടുകള്‍ക്ക് ശേഷം ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുകയോ നയങ്ങളിലെയും നിലപാടുകളിലേയും പാളിച്ചകള്‍ തുറന്നുകാട്ടുകയോ ചെയ്യുന്ന പ്രവണകള്‍ വര്‍ദ്ധിച്ചു വരികയാണ്. ടി.പി.വധത്തെ തുടര്‍ന്ന് പൊതു മണ്ഡലത്തില്‍ മാത്രമല്ല സൈബര്‍ ലോകത്തും സി.പി.എമ്മിനു വലിയ തോതിലുള്ള വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു.


« Previous Page — « Previous « സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍
Next » — Next Page » നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരം »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine