
ന്യൂഡെല്‍ഹി: എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനത്തിനു വി. എസ്. അച്യുതാനന്ദനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്നും എല്ലാ സമ്മേളനത്തിനും എല്ലാവരെയും ക്ഷണിക്കാറില്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളുടെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
ജൂലൈ 26 മുതല്‍ 29 വരെ പാലക്കാട്ട് വച്ചു നടക്കുന്ന എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനത്തിലേക്ക് പ്രമുഖ സി. പി. എം. നേതാക്കളേയും ജില്ലയില്‍ നിന്നുള്ള എം. എല്‍. എ. മാരെയും ക്ഷണിച്ചിട്ടുണ്ട്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പിണറായി വിജയന്‍ ആണ്. എന്നാല്‍ ചടങ്ങിലേക്ക് വി. എസ്. അച്യുതാനന്ദനെ ക്ഷണിക്കാത്തത് ഇതിനോടകം വിവാദമായിട്ടുണ്ട്. നേരത്തെ എസ്. എഫ്. ഐ. യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലേക്ക് പ്രാസംഗികനായി വി. എസിനെ ക്ഷണിക്കുകയും പിന്നീട് അവസാന നിമിഷം പരിപാടി റദ്ദാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.






തൃശൂര്‍ : ബസ് യാത്രക്കാരിയെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം പാണ്ടിക്കാട് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് സി. ഐ. ദേശമംഗലം പള്ളം സ്വദേശി തിയ്യാടിപ്പടിയില്‍ 38 കാരനായ സുബ്രഹ്മണ്യ നെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്.
























