വോട്ടുമറിച്ചെന്ന ആരോപണം ശരിയ്യല്ല, വോട്ടുകുറഞ്ഞത് പരിശോധിക്കും: ശിവദാസമേനോന്‍

June 15th, 2012

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് ഇടതു കോട്ടയില്‍ പോലും വോട്ടു കുറഞ്ഞ തിനെക്കുറിച്ച് ബൂത്തു തലത്തില്‍ തന്നെ പരിശോധിക്കുമെന്ന് ടി. ശിവദാസമേനോന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ മറിച്ചെന്ന ആരോപണം ശരിയ്യല്ലെന്നും അങ്ങനെ  ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടന്‍ അണികള്‍ വോട്ട് മറിച്ചു ചെയ്യുമെന്ന് കരുതുന്നില്ല. കിട്ടേണ്ട വോട്ടുമുഴുവന്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് കിട്ടിയിട്ടുണ്ടാകില്ല. അതിനര്‍ത്ഥം വോട്ടുചോര്‍ത്തി എന്നല്ല. വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനം ഫലത്തെ ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എന്നാല്‍ ഒഞ്ചിയം സന്ദര്‍ശനം യാദൃശ്ചികമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിയുടെ പ്രസംഗം തോല്‍‌വിക്ക് കാരണമായി : വി എസ്

June 15th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിജയം സര്‍ക്കാരിനുള്ള അംഗീകാരമല്ല മറിച്ച് അധികാര ദുര്‍വിനിയോഗവും വര്‍ഗീയ പ്രീണനവും നടത്തിയാണ്‌ യു ഡി എഫ്‌ വിജയം അതും പണത്തിനു വേണ്ടി  കാലുമാറി വന്ന  ഒരാളുടെ വിജയം ഇത് ജനാധിപത്യ രീതിയെ ഹനിക്കുന്നതാണ്. ഒപ്പം  സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ വിവാദ പ്രസംഗം  നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചതായും ഒപ്പം ടി പി ചന്ദ്രശേഖരന്‍ വധം പ്രചരണായുധമാക്കുന്നതില്‍ യുഡിഎഫ്‌ വിജയിച്ചെന്നും  പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ പരാജയകാരണം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍കരയില്‍ യു ഡി എഫിന് വിജയക്കൊടി

June 15th, 2012

selvaraj2

നെയ്യാറ്റിന്‍കര:  ഉപതെരെഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സെല്‍വരാജിനു വിജയം. 6338 വോട്ടുകള്‍ക്കാണ് തൊട്ടടുത്ത ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്‌. ലോറന്‍സിനെ പരാജയപ്പെടുത്തിയത്‌. ഇത്തവണ കേരളത്തില്‍ താമര വിരിയാന്‍ സാധ്യത ഉണ്ടെന്ന എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി ബി ജെ പിയുടെ സമുന്നത സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ മൂന്നാംസ്ഥാനത്ത് എത്തി. ശക്തമായ ത്രികോണ മല്‍സരം എവിടെയും ഉണ്ടായില്ല എന്നതാണ് സത്യം ആദ്യ ഘട്ടത്തില്‍ ലോറന്‍സ്‌ മുന്നിട്ടു നിന്ന് എങ്കിലും അവസാന ഘട്ടമായതോടെ അകെ മാറി മറിയുകയായിരുന്നു. ഇടതു കോട്ടയായ അതിയന്നൂരില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ഇടതു സ്ഥാനാര്‍ഥിയായിരുന്ന ലോറന്‍സിന് ലഭിക്കാതെ വന്നതോടെ സെല്‍വരാജിന്റെ വിജയം മണത്തുതുടങ്ങിയിരുന്നു. ഒരു മാസം നീണ്ടു നിന്ന ടി പി വധം വേണ്ടവിധത്തില്‍ ഉപയോഗിക്കുകയും എം എം മണിയുടെ പ്രസംഗവും വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും ഒരു പരിധിവരെ  സെല്‍വരാജിനെ തുണച്ചു. കാലുമാറി വന്ന ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ പ്രതീക്ഷ ഇല്ലായിരുന്ന സമയത്താണ് ഈ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനകീയ കണ്‍വെന്‍ഷന്‍

June 15th, 2012

തൃശൂര്‍: രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍- മാഫിയ – വര്‍ഗ്ഗീയ വല്ക്കരണത്തി നെതിരെ സി. പി. ഐ – എം. എല്‍ സംഘടിപ്പിക്കുന്ന  ജനകീയ കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ഞായറാഴ്ച വൈകീട്ട് 2 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. സി. പി. ഐ  (എം. എല്‍) ജനറല്‍ സെക്രെട്ടറി കെ. എന്‍. രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും, പി. ജെ. ജെയിംസ് അദ്ധ്യക്ഷനാകും. പി.സുരേന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ടി. എന്‍. ജോയ്‌, അഡ്വ: സാബി ജോസഫ്‌, അഡ്വ: കെ. എന്‍. അനില്‍കുമാര്‍, അഡ്വ: ആശ, വ. പ. വാസുദേവന്‍, വി. വിജയകുമാര്‍, മോചിത മോഹന്‍ തുടങ്ങിയ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ഭരണ നിയന്ത്രണം മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കയ്യില്‍ : ആര്യാടന്‍

June 14th, 2012

aryadan-muhammad

തിരുവനന്തപുരം: ഇപ്പോള്‍ കേരളം ഭരിക്കുന്നത് മാണിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ രൂക്ഷ വിമര്‍ശനം. ആര്യാടന്‍ മുഹമ്മദ് ഘടക കക്ഷികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മറുപടി പറയാനോ വിശദീകരണം നല്‍കാനോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. ഘടക കക്ഷികള്‍ അവരുടെ എം. എല്‍. എ മാര്‍ക്ക് അന്യായമായി ആനുകൂല്യങ്ങള്‍ നല്‍കുകയും കോണ്‍ഗ്രസ്‌ എം. എല്‍ എമാരെയും കോണ്‍ഗ്രസ്‌ ഭരിക്കുന്ന വകുപ്പുകളെയും ഇവര്‍ അവഗണിക്കുകയാണെന്നും ആര്യാടന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷികളുടെ വകുപ്പുകളില്‍ അവരുടെ എം. എല്‍. എമാര്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നു പോലും മതിയായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ബെന്നി ബെഹനാന്‍ എം. എല്‍. എയും പരാതി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുഞ്ഞാലിക്കുട്ടി നാലാമനല്ല രണ്ടാമന്‍ :സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ തിരുത്തി അച്ചടിക്കുന്നു
Next »Next Page » ജനകീയ കണ്‍വെന്‍ഷന്‍ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine