
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം
വടകര : ടി. പി. ചന്ദ്രശേഖരന്‍ വധത്തിലെ മുഖ്യ ആസൂത്രകന്‍ എന്ന് പോലീസ് കരുതുന്ന സി. പി. എം. പാനൂര്‍ ഏരിയ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങി. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന കുഞ്ഞനന്തന്‍ ഉച്ചക്ക് ഒരു മണിയോടെ ആണ് കോടതിയില്‍ എത്തിയത്. കീഴടങ്ങാന്‍ എത്തിയ ഇയാള്‍ക്ക് ഒപ്പം അഭിഭാഷകരും ഉണ്ടായിരുന്നു. കോടതി കുഞ്ഞനന്തനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
ടി. പി. വധവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയവെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കുഞ്ഞനന്തന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കേസിന്റെ ഗൌരവം കണക്കിലെടുത്ത് ജഡ്ജി വി. ഷര്‍സി ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ടി. പി. വധക്കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എം. സി. അനൂപ് തുടങ്ങിയവരെ കുഞ്ഞനന്തന്റെ വീട്ടില്‍ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം കൊണ്ടു വന്നിരുന്നു. കുഞ്ഞനന്തന്റെ വീട്ടില്‍ വച്ച് ഗൂഢാലോചന നടന്നതായി പിടിയിലായവരുടെ മൊഴിയനുസരിച്ചായിരുന്നു തെളിവെടുപ്പ്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍
കോട്ടയം: ‘ഇന്‍ഫാം’ സ്ഥാപകൻ ഫാ. മാത്യു വടക്കേമുറി (71) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എറണാകുളം അമൃത മെഡിക്കല്‍ സെന്‍്ററില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയാണ് പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായത് എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഉച്ചക്ക് 12.40 ഓടെയാണ് മരണം സംഭവിച്ചത്. സംസ്കാരം കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയില്‍ തിങ്കളാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാദര്‍ ‘മലനാട്’ ബ്രാന്‍റില്‍ പുറത്തിറങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് മുന്‍കയ്യെടുത്തു . കൂവപ്പള്ളി വടക്കേമുറിയില്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകനാണ്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, പരിസ്ഥിതി, സാമൂഹ്യക്ഷേമം