പൊന്നാനി: ഓണാഘോഷ ത്തോടനുബന്ധിച്ച് ഇത്തവണ പൊന്നാനിയിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ അമ്പത്തഞ്ച് ലക്ഷം രൂപയുടെ മദ്യ വില്പനയാണ് നടന്നത്. ഉത്രാടത്തലേന്ന് 23 ലക്ഷത്തിനും തിരുവോണത്തിന് 14 ലക്ഷം രൂപയുടേയും രണ്ടാം ഓണത്തിന് 18 ലക്ഷം രൂപയുടേയും കച്ചവടമാണ് ഇവിടെ നടന്നത്. സമീപത്തുള്ള ബാറുകളില്‍ ലക്ഷങ്ങളുടെ മദ്യ വില്പനയും ഇതു കൂടാതെ നടന്നു. തൊട്ടടുത്തുള്ള എടപ്പാളിലും മദ്യവില്പനയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. തിരുവോണത്തലേന്ന് 18 ലക്ഷവും തിരുവോണത്തിന് 9 ലക്ഷവും തൊട്ടടുത്ത ദിവസം 12 ലക്ഷം രൂപയുടേയും മദ്യ വില്പനയാണ് നടന്നത്.
ചതയ ദിനമായതിനാല്‍ വെള്ളിയാഴ്ച ബീവറേജിന് അവധിയായതിനാല്‍ നേരത്തെ കൂട്ടി മദ്യം വാങ്ങി വെക്കുവാന്‍ മദ്യപാനികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നേരത്തെ കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിച്ച് അവധി ദിനങ്ങളില്‍ ഓട്ടോയിലും ബൈക്കിലും ഗ്രാമങ്ങളില്‍ മദ്യ വില്പന നടത്തുന്നവര്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡിമാന്റനുസരിച്ച് കുപ്പിക്ക് അമ്പതു മുതല്‍ നൂറും നൂറ്റമ്പതും രൂപ വരെ അധികമായി ഈടാക്കിയാണത്രെ ഇത്തരം അനധികൃത മദ്യ വില്പന.
ആഘോഷങ്ങളെ മദ്യ ലഹരിയില്‍ മുക്കുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. പതിവു പോലെ ഇത്തവണയും ഓണത്തിനു മലയാളികള്‍ കുടിച്ചത് കോടിക്കണക്കിനു രൂപയുടെ മദ്യമാണ്. ഇത്തവണത്തെ മദ്യ വില്പനയുടെ കണക്കുകള്‍ ഇനിയും മുഴുവനായി പുറത്തു വിട്ടിട്ടില്ല. പൊന്നാനിയെ കൂടാതെ ചാലക്കുടിയും കാഞ്ഞിരപ്പള്ളിയുമാണ് സംസ്ഥാനത്ത് മദ്യ വില്പനയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റു പ്രദേശങ്ങള്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുരന്തം, സാമൂഹ്യക്ഷേമം
പൊന്നാനിയെ എടുത് പരയുന്നതിന്റെ രാഷ്റ്റീയം എന്താനണ്?