തിരുവനന്തപുരം: കേരള പുനർനിർമ്മാണത്തിന് വിദേശ മലയാളികളുടെ സഹായം തേടാൻ സർക്കാർ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി വിദേശ മലയാളി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുവാനാണ് സർക്കാർ ആലോചിക്കുന്നത്. കേരളം പുനർനിർമ്മിക്കുന്നതിൽ വിദേശ മലയാളികൾ ഒരു ഗണ്യമായ പങ്ക് വഹിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യു.ഏ.ഇ., ഖത്തര്‍, ഒമാന്‍, ബഹറൈന്‍, സൗദി അറേബ്യ, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, യു.കെ. ജര്‍മ്മനി, യു.എസ്. കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ മലയാളി സംഘടനകളുടെ സഹായം തേടും. അതോടൊപ്പം തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളില്‍ നിന്നും സഹായം സ്വീകരിക്കുവാനും തീരുമാനമായി.
വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ തന്നെ വിദ്യാര്‍ത്ഥി സമൂഹത്തേയും ഈ സമ്രംഭത്തില്‍ പങ്കെടുപ്പിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു. പല വിദ്യാര്‍ത്ഥികളും തങ്ങളുടെ എളിയ സമ്പാദ്യങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടും തന്നെ വന്‍ തോതിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ നല്‍കിയത്. നാലു ലക്ഷത്തിലധികം പേരാണ് ഓണ്‍ലൈന്‍ ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചത്. ആയിരം കോടിയിലധികം പണം നിധിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി എത്തുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുരന്തം, പ്രവാസി, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം