കണ്ണൂര്‍:  ഗ്യാസ് ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ തീപ്പിടുത്തത്തില്‍  മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍  കോളേജില്‍ ചികിത്സയിലായിരുന്ന റംലത്ത് (49) ആണ് ഇന്നു പുലര്‍ച്ചെ  മരിച്ചത്.  നിര്‍മ്മല, രമ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. നാല്പതോളം  പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രി പതിനൊന്നും മണിയോടെ ആണ് കണ്ണൂര്‍ തലശ്ശേരി  റോട്ടില്‍ ചാല ബൈപാസിലാണ്  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക  ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് അല്പ  സമയം കഴിഞ്ഞപ്പോള്‍ വാതകം പുറത്തേക്ക് ഒഴുകുകയും തുടര്‍ന്ന്  ഉണ്ടായ  ഉഗ്രസ്ഫോടനത്തോടെ തീ പടരുകയായിരുന്നു.  അപകടം ഉണ്ടായ ഉടനെ ലോറിയുടെ  ഡ്രൈവര്‍ പ്രദേശവാസികളെ വിവരം അറിയിച്ചിരുന്നു. ഇതിനാലാണ് പലര്‍ക്കും  രക്ഷപ്പെടുവാന്‍ സാധിച്ചത്.
പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നാശം സംഭവിക്കുകയും  മരങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതില്‍ പത്തോളം വീടുകള്‍  പൂര്‍ണ്ണമായും നശിച്ചു. മുഖ്യമന്ത്രി അപകടത്തില്‍ പെട്ടവരെ  സന്ദര്‍ശിക്കുകയും ആശ്വാസ ധനം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തെ പറ്റി  അന്വേഷിക്കുമെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും  ആഭ്യന്തരമന്ത്രിയും വ്യക്തമാക്കി.
 
 
 
  Reply  
 | 
 | 
  Forward  
 | 
 | 
                
				- എസ്. കുമാര്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: അപകടം, ദുരന്തം