ഇ. പി. ജയരാജനെ വധിക്കുവാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍

June 30th, 2012

k-sudhakaran-epathram

കണ്ണൂര്‍ : സി. പി. എം. കേന്ദ്ര കമ്മറ്റി അംഗം ഇ. പി. ജയരാജനെ വധിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതാവും എം. പി. യുമായ കെ. സുധാകരന്‍ പദ്ധതിയിട്ടതായി മുന്‍‌ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവുമായ പ്രശാന്ത് ബാബുവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുധാകരന്റെ നടാലിലുള്ള വീട്ടില്‍ വച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ണൂരിലെ സെവ്‌റി ഹോട്ടലിലും സഹകരണ പ്രസ്സിലും ഉണ്ടായ ആക്രമണങ്ങളിലും കെ. സുധാകരന് പങ്കുണ്ടെന്നും പ്രശാന്ത് പറയുന്നു. അക്രമങ്ങള്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെയാണ് ഉപയോഗിച്ചതെന്നും, യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ പോലീസുമായി ഗൂഢാലോചന നടത്തുകയും ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിയാക്കുകയാണ് ഉണ്ടായതെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നു.

മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ. സുധാകരന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം. എല്‍. എ. ആവശ്യപ്പെട്ടു. പ്രശാന്ത് ബാബുവിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഇ. പി. ജയരാജനും ആവശ്യപ്പെട്ടിട്ടുണ്ട്. ടി. പി. വധക്കേസില്‍ സി. പി. എം. നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുതിർന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന്‍ എം. പി. ക്ക് എതിരെ ഉള്ള ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനു തിരിച്ചടിയായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ചില്ലറ വ്യാപാരം: കേരളം കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്രം

June 30th, 2012

walmart-epathram

ന്യൂഡെല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ അനുകൂലിച്ച് കേരളം കേന്ദ്ര സര്‍ക്കാറിനു കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ. പ്രത്യക്ഷ വിദേശ നിക്ഷേപത്തെ അനുകൂലിച്ച് കേരളം കത്തെഴുതിയതായി താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, തന്റെ പ്രസ്താവന വളച്ചൊടിക്കുക യായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കു വെച്ചു എന്നാണ് താന്‍ പറഞ്ഞതെന്നും, ചാനലുകളും പത്രങ്ങളും വാര്‍ത്ത നല്‍കുമ്പോള്‍ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് അതാതു സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. ചില്ലറ വില്പന രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹനന്‍ മാഷുടെ അറസ്റ്റ് ; കോടതി പരിസരത്ത് സംഘർഷം

June 30th, 2012

kerala-police-lathi-charge-epathram

വടകര : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് പ്രതി ചേർത്ത മോഹനൻ മാസ്റ്ററുടെ അറസ്റ്റിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘർഷം. കെ. കെ. ലതിക എം. എല്‍‌. എ. യുടെ ഭര്‍ത്താവും സി. പി. എമ്മിന്റെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് മോഹനന്‍ മാസ്റ്റർ. കോടതി പരിസരത്ത് നേരത്തേ നിലയുറപ്പിച്ച ആർ. എം. പി. പ്രവർത്തകരും കോടതിയിൽ ഹാജരാക്കിയ മോഹനൻ മാഷെ കാണാൻ തടിച്ച് കൂടിയ സി. പി. എം. പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇതിനെ തുടർന്ന് പോലീസ് സി. പി. എം. പ്രവർത്തകരെ തല്ലുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. സംഘര്‍ഷത്തില്‍ കോടതിക്കകത്തും പുറത്തും ഉള്ള പല വാഹനങ്ങളും തകര്‍ക്കപ്പെട്ടു.

രാവിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് വരും വഴി നാടകീയമായാണ് മോഹനന്‍ മാസ്റ്ററെ ഡി. വൈ. എസ്. പി. യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം കാറു തടഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലയിലെ പ്രമുഖ നേതാവും എം. എല്‍. എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്ററുടെ അറസ്റ്റു വാര്‍ത്ത അണികളെ ഞെട്ടിച്ചു. മാഷെ വടകര കോടതിയില്‍ ഹാജരാക്കും എന്ന് ചാനലുകളില്‍ വാര്‍ത്ത വന്നതോടെ പ്രവര്‍ത്തകര്‍ കോടതി പരിസരത്തേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി.

പോലീസ് അകമ്പടിയോടെ കോടതിയില്‍ എത്തിയ മോഹനൻ മാഷ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോടതി പ്രതിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതി നടപടികള്‍ അവസാനിപ്പിച്ച് പുറത്തേക്ക് കൊണ്ടു വന്ന മോഹനന്‍ മാസ്റ്റര്‍ക്ക് അനുകൂലമായ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ചുറ്റും കൂടി. പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മോഹനന്‍ മാസ്റ്റര്‍ പോലീസ് വാഹനത്തിൽ കയറി.

ഇതിനിടയിലാണ് ആർ. എം. പി. പ്രവർത്തകർ കോടതി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഈ അവസരം മുതലെടുത്ത് പോലീസ് സി. പി. എം. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പോലീസിന് പ്രതിയുമായി കോടതി വളപ്പില്‍ നിന്നും പുറത്തു കടക്കാനായത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാദപ്രസംഗം: മണിക്കെതിരായ കേസുകള്‍ നിയമപരമെന്ന് ഹൈക്കോടതി

June 28th, 2012
m.m.mani-epathram
കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ തൊടുപുഴ കോടതിയില്‍ പോലീസ് മര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന്  അഭ്യര്‍ഥിച്ച് സി. പി. എം നേതാവും മുന്‍ ജില്ലാസെക്രട്ടറിയുമായ എം. എം. മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിയുടെ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രസംഗത്തില്‍ എം. എം.മണി നടത്തിയ പരാമര്‍ശങ്ങള്‍ പരിഷ്കൃത സമൂഹത്തില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും. മണിയുടെ പരാമര്‍ശങ്ങള്‍ ജീവിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മണിക്കെതിരെ കേസെടുക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.
മെയ് 25നു തൊടുപുഴക്കടുത്ത് നടന്ന ഒരു യോഗത്തില്‍ മൂന്നു പേരെ കൊന്നത് സംബന്ധിച്ച് മണി നടത്തിയ തുറന്നു പറച്ചില്‍ ആണ് വിവാദമായത്. ഇതേ തുടര്‍ന്ന് പോലീസ് മണിക്കെതിരെ കേസെടുക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂനപക്ഷ പ്രീണനത്തിനെതിരെ എന്‍. എസ്. എസും എസ്. എന്‍. ഡി. പിയും ഒന്നിക്കുന്നു

June 28th, 2012
nss and sndp leaders-epathram
തിരുവനന്തപുരം: യു. ഡി. എഫ്. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അതിനെതിരെ  എന്‍. എസ്. എസും എസ്. എന്‍. ഡി. പിയും യോജിച്ച് പ്രവ്ര്ത്തിക്കുവാന്‍ തീരുമാനിച്ചതായും എന്‍. എസ്. എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇതു സംബന്ധിച്ച് എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഫോണിലൂടെ ചര്‍ച്ച നടത്തി. വര്‍ഷങ്ങളായി ഇരു സംഘടനകളും തമ്മില്‍ അകല്‍ച്ചയും തെറ്റിദ്ധാരണയും നിലനിന്നിരുന്നു. ഇത് അവസാനിച്ചതായി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഭൂരിപക്ഷ സമുദായത്തിന്റെ വളര്‍ച്ചക്കു വേണ്ടി ഇരു സംഘടനകളും ഒന്നിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീതി നിഷേധം തുടര്‍ന്നാല്‍ വേണ്ടിവന്നാല്‍ സമരമുഖത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ ഭീഷണിയുടെ മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കീഴ്പ്പ്പെടുകയാണെന്നും ഈ നിലക്ക് പോയാല്‍ സെക്രട്ടേറിയേറ്റ് മലപ്പുറത്തേക്ക് മാറ്റേണ്ടിവരുമെന്നും 35 സ്കൂളുകളൂടെ കാര്യത്തില്‍ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രഖ്യാപനത്തെ ചൊവ്വാഴ്ച തിരുത്തിയ മുഖ്യമന്ത്രി ഇന്നലെ ഉരുണ്ടു കളിക്കേണ്ടി വന്നത് സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സുകുമാരന്‍ നായര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും ലീഗിന്റെ ജാതി രാഷ്ടീയമാണ് എന്‍. എസ്. എസിനേയും എസ്. എന്‍. ഡി. പിയെയും ഒന്നിപ്പിക്കുന്നതെന്നും യോജിക്കാവുന്ന മേഘലകളില്‍ ഇരു സംഘടനകളും യോജിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ധനമന്ത്രി അറിയാതെയും യു. ഡി. എഫില്‍ ചര്‍ച്ച ചെയ്യാതെയുമാണ് 35 സ്കൂളുകള്‍ക്ക് എയ്‌ഡഡ് പദവി നല്‍കിയതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലിം സമുദായാംഗങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് എടുത്ത തീരുമാനമാണ് എന്‍. എസ്. എസിനേയും എസ്. എന്‍. ഡി. പിയേയും ചൊടിപ്പിച്ചത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « അങ്കമാലി ലിറ്റില്‍‌ഫ്ലവര്‍ ആശുപത്രിയില്‍ നേഴ്സ് മരിച്ച നിലയില്‍
Next » — Next Page » വിവാദപ്രസംഗം: മണിക്കെതിരായ കേസുകള്‍ നിയമപരമെന്ന് ഹൈക്കോടതി »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine