കൊച്ചി: പ്രശസ്ത ചലച്ചിത്ര നടി ഉര്‍വ്വശി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മകള്‍ കുഞ്ഞാറ്റക്കൊപ്പം രണ്ടു മണിക്കൂര്‍ ചിലവിട്ടു. അച്ഛന്‍ മനോജ് കെ. ജയനോടൊപ്പമാണ് രാവിലെ പത്തുമണിയോടെ കുഞ്ഞാറ്റ എറണാകുളം കുടുംബ കോടതിയില്‍ എത്തിയത്. നേരത്തെ ഉര്‍വ്വശിക്കൊപ്പം പോകുവാന്‍ താല്പര്യം ഇല്ലെന്ന് കഴിഞ്ഞ ദിവസം മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബകോടതിയിലെ കൌണ്‍സിലറുടെ മുറിയില്‍ വച്ച് അമ്മയും മകളും കൂടിക്കാഴ്ച നടത്തി. അതിനു ശേഷം കുഞ്ഞാറ്റ അച്ഛന്‍ മനോജ് കെ. ജയനൊപ്പം മടങ്ങി.
കഴിഞ്ഞ ദിവസം കുടുംബകോടതി അങ്കണം നാടകീയമായ താരങ്ങളുടെയും മകളുടേയും കേസുമായി ബന്ധപ്പെട്ട് രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. കാലുറക്കാതെ വേച്ചു വേച്ചാണ് നടി കോടതിയിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എത്തിയത്. ഉര്‍വ്വശി മദ്യത്തിനടിമയാണെന്നും മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്നും മനോജ് കെ. ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്ന മനോജിന്റെ വാദം തെറ്റാണെന്ന് ഉര്‍വ്വശി വ്യക്തമാക്കി. ഇത്തരം ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മനോജിനെതിരെ കേസുകൊടുക്കുമെന്നും അവര്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, വിവാദം, സ്ത്രീ