കോട്ടയം: ഐസ്ക്രീം പാര്‍ലര്‍ കേസിലെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യവസായിയും മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ. എ. റൌഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. രാവിലെ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നുന്നുണ്ടെന്നും, ഈ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ നിയമ പരിരക്ഷ നല്‍കണമെന്നും പറഞ്ഞ റൌഫ് തന്നെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രിയോട് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഡി. ജി. പി. പ്രവര്‍ത്തിക്കുന്നതെന്നും ഐസ്സ്രീം പാര്‍ലര്‍ കേസ് സി. ബി. ഐക്ക് വിടണമെന്ന് റൌഫ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് താന്‍ ഉള്‍പ്പെടെ എല്ലാവരേയും നുണപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, വിവാദം