തൃശ്ശൂര്‍: ജീവശ്വാസം പോലെയാണ് തൃശ്ശൂരുകാര്‍ക്ക് പൂരം. പൂരം മുതല്‍ പൂരം വരെ വര്‍ഷത്തെ കണക്കാക്കുന്ന അവരുടെ വികാരത്തെ വ്രണപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ വെറുതെ വിടാറില്ല. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ വെടിക്കെട്ട് നിര്‍ത്തിക്കുവാനായി കോടതിയില്‍ പോയ വക്കീലിനെതിരെ പ്രകടനം നടത്തിയവരാണ് തൃശ്ശൂരുകാര്‍. ആന എഴുന്നെ ള്ളിപ്പിനെതിരെ കേസു കൊടുത്തും പരാതിയയച്ചും ‘തലവേദന‘ സൃഷ്ടിക്കുന്ന വെങ്കിടാചലത്തെ വഴിയില്‍ കണ്ടാല്‍ ചീത്ത വിളിക്കുവാന്‍ മുതിരുന്നതും അവരുടെ രക്തത്തില്‍ അലിഞ്ഞ പൂരം എന്ന വികാരം കൊണ്ടു തന്നെ.
അപ്പോള്‍ പിന്നെ തൃശ്ശൂര്‍ പൂരത്തിനു ജീവനുള്ള ആനകളെ പങ്കെടുക്കുന്നത് തടയണമെന്നും പകരം കൃത്രിമ ആനകളെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യാമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇ-മെയില്‍ അയച്ച ഹോളിവുഡ് താരം പമേല ആന്റേഴ്സന്റെ പേജില്‍ പൂര പ്രേമികളുടെ വക കമന്റ് പൂരം നടത്താതിരിക്കുമോ? ഇംഗ്ലീഷിലും, മംഗ്ലീഷിലും, മലയാളത്തിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പൂര പ്രേമികളും ആന പ്രാന്തന്മാരുമായ മലയാളികള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നു.
ഇത് അമേരിക്കന്‍ കെട്ടു കാഴ്ചയല്ലെന്നും, തൃശ്ശൂര്‍ ഗഡികളുടേ പൂരമാണെന്നും നടിയെ ഓര്‍മ്മിപ്പിക്കുന്നു ചിലര്‍. രോഷം പ്രകടിപ്പിക്കുവാന്‍ നടിയെ തെറി വിളിക്കുന്നവരും ഉണ്ട്.
ആനകളെ തടവില്‍ വെയ്ക്കുന്നതിനെതിരെ ലോകമെമ്പാടുമുള്ള ജന വികാരം ഉയരുകയാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ, കേരളം ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാണ്. ആനകളെ ചങ്ങലയില്‍ പൂട്ടിയിടുന്നത് വിനോദ സഞ്ചാരികള്‍ക്ക് വേദനയാകും. 15 വര്‍ഷത്തിനിടെ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 500 പേരാണ്. ഈ സാഹചര്യത്തില്‍ ഒരു മാറ്റം വരണമെന്ന് താങ്കള്‍ക്കും ആഗ്രഹം ഉണ്ടാകും. പൂരത്തിനു മുപ്പത് കൃത്രിമ ആനകളെ ഉപയോഗിച്ചാല്‍ അതിനു വേണ്ടി വരുന്ന മുഴുവന്‍ ചിലവും താന്‍ വഹിച്ചു കൊള്ളാമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടെയായ പമേല പറയുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷെറപ്പോവ, മമ്മൂട്ടിയേക്കാള്‍ മിടുക്കന്‍ ദുല്‍ഖര്‍ ആണെന്ന് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മ എന്നിവരുടെ പേജുകളില്‍ കമന്റിട്ട് പ്രതിഷേധിച്ചതിനു ശേഷം ഇപ്പോള്‍ പമേലയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്റുകളുടെ പൂരപ്പറമ്പായി മാറി.
ഇത്തവണയും പതിവു പോലെ പൂരത്തോട നുബന്ധിച്ച് തൃശ്ശൂര്‍ പൂരത്തില്‍ ആനകളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. പെറ്റ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. കോടതിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സും വച്ചു തൃശ്ശൂരിലെ ആന പ്രേമികള്‍.
ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനെതിരെ പല പ്രശസ്തരും പ്രതികരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മൃഗ സ്നേഹിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ പമേല ആന്‍ഡേഴ്സന്‍ മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി വ്യത്യസ്തമായ മാർഗ്ഗങ്ങൾ അവലംബിച്ച് മുൻപും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, കോടതി, തൃശ്ശൂര്‍ പൂരം, വിവാദം, സ്ത്രീ
കേരളിതിൽ ബീഫ് ബാൻ കൊണ്ടുവരാൻ പോകുന്നു എന്ന് പറഞ്ഞാൽ … നടക്കുന്ന കാര്യം ആണോ?
മരിയ ഷറപോവ ക്ക് , സച്ചിനെ അറിയില്ല എന്ന് പറഞ്ഞാൽ നമുക്കെന്താ ?
പമീലക്ക് ആനകളെ സംരക്ഷിക്കാൻ താല്പര്യം ഉണ്ടെങ്ങിൽ , കേരളിതിൽ investment opportunities are 1 മില്യണ്‍.
ദയവു ചെയ്തു ചീത്ത വിളിക്കരുത് , ഇന്ത്യയിൽ പോലും മലയാളികൾക്ക് ഒരു Respect ഒണ്ടു , അത് കളഞ്ഞു കുളിക്കരുത് .
ഒരു New Delhi കാരണം ഇന്ത്യക്കാര്ക്ക് പുറത്തു ഇറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥ ആണ്.
നമ്മൾ അതുപോലെ ആവും