സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

April 24th, 2012
Handcuffs-epathram
നെടുമങ്ങാട്: ഡെന്റല്‍ ഡോക്ടറാണെന്ന്‍ തെറ്റിദ്ധരിപ്പിച്ച് സീരിയല്‍ നടിയെ വിവാഹം കഴിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പിടിയിലായ വിവാഹ തട്ടിപ്പു വീരനെ നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു. കരുനാഗപ്പള്ളിയില്‍ താമസിച്ചു വരികയായിരുന്ന തേവലശ്ശേരി അനീഷ് ബംഗ്ലാവില്‍ ആര്‍. രാജേഷ്(30) ആണ് റിമാന്റിലായത്. താന്‍ സീരിയല്‍ നിര്‍മ്മാതാവാണെന്നും ഡെന്റല്‍ ഡോക്ടറാണെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ചാണ് പത്താം ക്ലാസുകാരനായ രാ‍ജേഷ് നടിയെ വശത്താക്കിയത്. ഒരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡില്‍ അഭിനയിക്കുവാന്‍ എത്തിയ നടിയുമായി ഇയാള്‍ സൌഹൃദത്തിലാകുകയായിരുന്നു. അസാമാന്യമായ സംഭാഷ ചാതുര്യമുള്ള ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് നടി വിവാത്തിനു തയ്യാറായി. മറ്റൊരു ഭാര്യയുള്ള കാര്യം മറച്ചു വച്ചായിരുന്നു നടിയെ വിവാഹം കഴിച്ചത്. കൊലപാതകശ്രമം, അബ്കാരി ആക്ട് പ്രകാരം ഉള്ള കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജേഷ് ഓച്ചിറ പോലീസിന്റെ റൌഡി ലിസ്റ്റില്‍ പെട്ട ആളാണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

April 24th, 2012
drinking-water-epathram

വാടാനപ്പള്ളി: അധികൃതരുടെ അനാസ്ഥമൂലം വാടാനപ്പള്ളി,ഏങ്ങണ്ടിയൂര്‍, തളിക്കുളം അടങ്ങുന്ന തീര മേഘലകളില്‍ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങി. വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം നിലച്ചതോടെ തീരദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ചിലര്‍ വെള്ളം ലഭ്യമായ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ പലയിടങ്ങളിലും കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇത് കുടിക്കുവാന്‍ ഉപയോഗയോഗ്യമല്ല. കൊടും വേനലില്‍ പല കിണറുകളും വറ്റി വരണ്ടിട്ടുമൂണ്ട്. വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: പിണറായി

April 24th, 2012

pinarayi-vijayan-epathram

തിരുവനന്തപുരം: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്നു സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ തള്ളിപ്പറയാന്‍ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ല. ഒരു സമ്മേളനം നടത്താന്‍ നാലാളുകള്‍ കൂടിയാല്‍ അവിടെ അക്രമമുണ്ടാകുന്ന സ്ഥിതിയാണ് ലീഗില്‍ ഇപ്പോള്‍ ഉള്ളത്.  ലീഗിനു മുന്നില്‍ കോണ്‍ഗ്രസ് കെ. പി. സി. സി പ്രസിഡണ്ട്‌ വരെ അടിയറവ് പറഞ്ഞതോടെ സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്ത് സാമുദായിക വികാരം ഇളക്കിവിട്ടു ‍ നാളിതുവരെയില്ലാത്ത ഹുങ്കാണ് ലീഗ് കാണുക്കുന്നതെന്നും പിണറായി പറഞ്ഞു . കത്തി കാണിച്ച് ലീഗ് നേടിയെടുത്ത അഞ്ചാം മന്ത്രി സ്ഥാനം സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ടതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉണ്ടായിരിക്കുന്നു.  പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കര്‍ഷക സംഘത്തിന്‍റെ പഞ്ചദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: പിണറായി

നവോദയ അപ്പച്ചന്‍ അന്തരിച്ചു

April 24th, 2012

navodaya-appachan-ePathram
കൊച്ചി : പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ (എം. സി. പുന്നൂസ്‌ 87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളാല്‍ ചികിത്സ യില്‍ ആയിരുന്ന അദ്ദേഹത്തെ ഏപ്രില്‍ 18 മുതല്‍ ആശുപത്രി യില്‍ പ്രവേശി പ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അന്ത്യം.

മലയാള ത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യത്തെ 70 എം. എം. ചിത്രമായ പടയോട്ടം, ഇന്ത്യ യിലെ ആദ്യത്തെ ത്രിമാന (3D) സിനിമ യായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടി ക്കുട്ടിയമ്മയ്ക്ക്, ചാണക്യന്‍ ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നവോദയാ യുടെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച തായിരുന്നു. കടത്തനാട്ടു മാക്കം, തച്ചോളി അമ്പു, മാമാങ്കം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

navodhaya-thacholi-ambu-ePathram

കേരള ത്തില്‍ പത്ത് സിനിമാസ്കോപ്പ് തീയ്യേറ്ററുകള്‍ മാത്രമുള്ള പ്പോഴാണ് തച്ചോളി അമ്പു നിര്‍മ്മിച്ചത്‌. അന്ന് തീയ്യേറ്ററുകള്‍ക്ക് സ്ക്രീനും ലെന്‍സും വാങ്ങി കൊടുത്തു കൊണ്ടാണ്‌ മലയാള ത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് സിനിമ പ്രദര്‍ശിപ്പിച്ചത്. ബാക്കി എല്ലാം ചരിത്രം.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് അദ്ദേഹത്തിന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചു.

navodhaya-appachan-padayottam-ePathram

സിനിമാ നിര്‍മ്മാണം പണം മുടക്കല്‍ മാത്രമല്ല അതൊരു ഭാവനാ പൂര്‍ണ്ണമായ സര്‍ഗ്ഗ സൃഷ്ടി യാണ് എന്ന് അപ്പച്ചന്‍ തെളിയിച്ചു. നവീന സാങ്കേതിക സംവിധാന ങ്ങളോട് അദ്ദേഹത്തിനുള്ള അഭിനിവേശം കൂടി യായിരുന്നു ഇന്ത്യന്‍ സിനിമാ ചരിത്ര ത്തില്‍ മലയാള ത്തിന്റെ പേര് തങ്ക ലിപികളാല്‍ ആലേഖനം ചെയ്യാന്‍ ഉതകുന്ന സിനിമ കള്‍ പിറവി എടുത്തത്. മലയാള സിനിമയുടെ കാരണവരായ അപ്പച്ചന്റെ മരണ ത്തോടെ സിനിമ യില്‍ ഒരു യുഗം തന്നെ അവസാനിക്കുക യാണ്.

സംവിധായകരായ ഫാസില്‍, സിബി മലയില്‍, പ്രിയദര്‍ശന്‍, രഘുനാഥ് പലേരി, ടി. കെ. രാജീവ് കുമാര്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, പൂര്‍ണിമ ജയറാം, ശാലിനി, സംഗീത സംവിധായ കരായ ജെറി അമല്‍ദേവ്, മോഹന്‍ സിത്താര ഗായകന്‍ ജി. വേണു ഗോപാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെ സിനിമാ രംഗത്ത്‌ അവതരിപ്പിച്ചത്‌ നവോദയാ അപ്പച്ചന്‍ ആയിരുന്നു.

മാളിക പുരക്കല്‍ ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ ആലപ്പുഴ ജില്ല യിലെ പുളിങ്കുന്നിലാണ് ജനിച്ചത്. ബേബിയാണ് അപ്പച്ചന്റെ ഭാര്യ. സംവിധായകന്‍ ജിജോ, ജോസ്, ജിസ്, ജിഷ. എന്നിവരാണ് മക്കള്‍. ഉദയാ സ്റ്റുഡിയോ ഉടമയും നിര്‍മ്മാതാവും സംവിധായകനു മായിരുന്ന കുഞ്ചാക്കോ സഹോദരനാണ്. മറ്റു സഹോദരങ്ങള്‍: സിസ്റ്റര്‍ സെലിന്‍, അന്നമ്മ ആന്‍റണി, തങ്കമ്മ ജോണ്‍, പരേതരായ ലൂക്കോസ്, ജോസഫ്, സിസ്റ്റര്‍ എമിറിന്‍സ്രാന.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 6 മണി വരെ എറണാകുളം ടൗണ്‍ ഹാളിലും പിന്നീട് കാക്കനാട്ടെ വീട്ടിലും പൊതു ദര്‍ശന ത്തിന് വെയ്ക്കും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് ചെന്നൈ യിലെ താംബരം ദര്‍ക്കാള്‍ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

– പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പണം കണ്ടാല്‍ ചാടുന്നവനല്ല ഞാന്‍: എ. എം. ആരിഫ്‌ എം. എല്‍. എ

April 23rd, 2012

A-M-Arif-epathram

അരൂര്‍: സി. പി. ഐ. എമ്മിലെ എ. എം ആരിഫ് എം. എല്‍. എ യു. ഡി.എഫിലേക്ക് പോകുന്നു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അരൂര്‍ നിയോജക മണ്ഡലത്തില്‍ യു. ഡി. എഫ് സര്‍ക്കാര്‍ 151 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് ഇങ്ങനെ ഒരു വാര്‍ത്തക്ക് പിന്നില്‍. ശെല്‍വരാജ് പാര്‍ട്ടി വിടുന്നതിന് തൊട്ടുമുമ്പായി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോടികളുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. പാര്‍ട്ടി വിട്ട് യു. ഡി. എഫിലേക്ക് വരുന്നതിന് മുന്നോടിയായാണ് ഫണ്ട് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അരൂര്‍ മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് നേരത്തെ സിന്ധുജോയി തന്റെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരു സത്യവും ഇല്ലെന്നും ഇനിയും ആരോപണം ആവര്‍ത്തിച്ചാല്‍ സിന്ധുവിനെതിരെ നിയമ നടപടിയെടുക്കുമെന്നും സിന്ധുവിനെ പോലെ പണം കണ്ടാല്‍ രാഷ്ട്രീയ ആദര്‍ശം മറന്ന് മറുകണ്ടം ചാടുന്നവനല്ല താനെന്നും ആരിഫ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എം മാണി എല്‍. ഡി. എഫിലേക്ക്: ആനത്തലവട്ടം ആനന്ദന്‍
Next »Next Page » നവോദയ അപ്പച്ചന്‍ അന്തരിച്ചു »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine