കണ്ണൂർ : ചന്ദ്രശേഖരൻ വധത്തിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കും എന്ന് സി. പി. ഐ. എം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ അറിയിച്ചു. കൂത്തുപറമ്പിൽ സഖാവ് ഇ. കെ. നായനാർ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടോ എന്ന കാര്യം പാർട്ടി പരിശോധിക്കും. പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുകയും ചെയ്യും. വലതു പക്ഷ മാദ്ധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രചാരണത്തിന്റെ ഫലമായാണ് പാർട്ടിയെ ഈ വധത്തിന് ഉത്തരാവാദിയായി ചിത്രീകരിക്കുന്നത്. ഇതല്ലാതെ പാർട്ടിയ്ക്ക് ഈ വധവുമായി യാതൊരു ബന്ധവുമില്ല എന്ന നിലപാട് പിണറായി വിജയൻ ആവർത്തിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍