ആലപ്പുഴ: കേരളത്തിലെ വനാന്തരങ്ങളില്‍ നക്‌സല്‍ സാന്നിധ്യമുണ്ട് എന്ന് ഡി. ജി. പി. ജേക്കബ് പുന്നൂസ് വെളിപ്പെടുത്തി. ഒഡീഷ, ജാര്‍ഖണ്ട് , ബിഹാര്‍ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍നിന്നും നക്‌സലൈറ്റുകള്‍ കേരളത്തിലെ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ വനമേഖലയില്‍ ഉണ്ട്. കേരളത്തിലെ വനാന്തരങ്ങളില്‍ നെക്സല്‍ സാന്നിദ്ധ്യം ഉണ്ടെന്ന മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് ഡി. ജി. പി ജേക്കബ് പുന്നൂസ് പറഞ്ഞത്. ആലപ്പുഴയില്‍ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ക്യാമ്പിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.