ആംവേയുടെ കേരളത്തിലെ മേധാവി റിമാന്റില്‍

November 11th, 2012

amway-epathram

താമരശ്ശേരി: ആംവേയുടെ കേരളത്തിലെ മേധാവി രാജ്കുമാറിനെ ഈ മാസം 23 വരെ റിമാന്റ് ചെയ്തു. ആംവേ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആംവേയുടെ ചില ഓഫീസുകളില്‍ റെയ്ഡുകള്‍ നടന്നിരുന്നു. മണി ചെയിന്‍ നിരോധന നിയമങ്ങള്‍ ലംഘിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വലിയ തോതിലാണ് ആംവേ കേരളത്തില്‍ കണ്ണികള്‍ വഴി ഉല്പന്നങ്ങള്‍ വിറ്റഴിച്ചു വരുന്നത്. ഡയറക്ട് മാര്‍ക്കറ്റിങ്ങ് എന്നാണ് പേരെങ്കിലും മണി ചെയിന്‍ രൂപത്തില്‍ കണ്ണികള്‍ ചേര്‍ത്താണ്‌‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചി ബിനാലേക്ക് ഇനി സാമ്പത്തിക സഹായമില്ലെന്ന് മന്ത്രി കെ. സി. ജോസഫ്

November 11th, 2012

kochi-biennale-epathram

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിന്‍ ബിനാലെയ്ക്ക് ഇനി സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട ചിത്ര, ശില്പ പ്രദര്‍ശനം സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി പ്രത്യേക താല്പര്യം എടുത്ത് കൊച്ചി ബിനാലെ ആരംഭിച്ചത്. അഞ്ചു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കൊച്ചിന്‍ ബിനാലെയുടെ പേരില്‍ അഞ്ചു കോടി ധൂര്‍ത്തടിച്ചെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കൊച്ചി ബിനാലെ ഫൌണ്ടേഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ധൂര്‍ത്തടിച്ച പണം തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ബിനാലയ്ക്കെതിരെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രമുഖ ശില്പി കാനായി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ഉള്ള ഒരു വിഭാഗം കലാകാരന്മാര്‍ ബിനാലെയ്ക്കു പുറകിലെ സാമ്പത്തിക തിരിമറികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. ശെല്‍‌വരാജ് എം. എല്‍. എ. യ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

October 15th, 2012

selvaraj2-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍‌കര എം. എല്‍. എ. ആര്‍. ശെല്‍‌വരാജിന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. എം. എല്‍. എ. ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് സി. പി. എം. ബ്രാഞ്ച് കമ്മറ്റി അംഗം ദയാനന്ദന്‍ അഡ്വ. പി. നാഗരാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ റോഡിന് അതേ സമയത്തു തന്നെ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ചു എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ശെര്‍ല്‍‌വരാജ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരാണ് ഹര്‍ജി.

കൂറുമാറി സി. പി. എമ്മിന്റെ എം.എല്‍.എ സ്ഥാനം രാജി വെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാണ് ശെല്‍‌വരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിന്‍ കരയില്‍ നിന്ന് മൽസരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂമിദാനം: മുസ്ലിം ലീഗ് പ്രസിഡണ്ടിനും മന്ത്രിമാര്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം

October 11th, 2012

kunhalikkutty-haidarali-shihab-thangal-epathram

തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി മൂന്ന് സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ദാനം ചെയ്യുവാന്‍  തീരുമാനിച്ച സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി  ഉത്തരവിട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ലീഗ് മന്ത്രിമാരായ  പി. കെ. അബ്ദുറബ്ബ്, എം. കെ. മുനീര്‍, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വി. എസ്. അബ്ദുള്‍ സലാം എന്നിവര്‍ക്ക് എതിരെ ആണ്  അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മലപ്പുറം വിജിലന്‍സ് ഡി. വൈ. എസ്. പി. ക്കാണ് അന്വേഷണത്തിന്റെ ചുമതല.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യുക്കേഷന്‍ ട്രസ്റ്റിനു പത്തേക്കര്‍ ഭൂമിയും, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘടനയ്ക്ക് ബാഡ്മിന്റൻ കോര്‍ട്ടുണ്ടാക്കുവാന്‍ മൂന്നേക്കറും മന്ത്രി മുനീറിന്റെ ബന്ധുവുള്‍പ്പെടുന്ന ഒളിമ്പിക് അസോസിയേഷന് മുപ്പതേക്കറും ഭൂമിയാണ് ദാനം ചെയ്യുവാന്‍ സെനറ്റ് തീരുമാനിച്ചത്. കോടികള്‍ വില വരുന്ന ഭൂമി മുസ്ലിം ലീഗിലെ പ്രമുഖരും അവരുടെ ബന്ധുക്കളും അടങ്ങുന്ന സംഘടനകള്‍ക്ക് ദാനം ചെയ്യുവാനുള്ള നീക്കം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇതേ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സെനറ്റിന്റെ തീരുമാനം റദ്ദാക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ റജിസ്ട്രാര്‍ ടി. കെ. നാരാ‍യണനാണ് സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നവാബ് രാജേന്ദ്രന്‍ വിടപറഞ്ഞിട്ട് ഒമ്പത് വര്‍ഷം

October 10th, 2012
അഴിമതിയ്ക്ക്തിരെ നിയമത്തെ ആയുധമാക്കി പോരാടിയ നവാബ് രാജേന്ദ്രന്‍ അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന നവാബ് എന്ന പത്രത്തിന്റെ പേരാണ് പിന്നീട് നവാബ് രാജേന്ദ്രന്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുവാന്‍ ഇടയാക്കിയത്. നിയമ ബിരുധദാരിയാല്ലാതിരുന്നിട്ടു കൂടെ അദ്ദേഹം സ്വന്തമായി വാദിച്ച നിരവധി കേസുകള്‍ ഇന്ത്യന്‍ നിമചരിത്രത്തില്‍ തന്നെ ഇടം നേടി. അഴിമതിയുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ നവാബ് നടത്തിയ നിയമപോരാട്ടം ഏറേ ശ്രദ്ധിക്കപ്പെട്ടു.  പ്രായപൂര്‍ത്തിയകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതിന്റെ പേരില്‍ കരുണാകരന്‍ മന്ത്രി സഭയില്‍ അംഗമായിരുന്ന പി.ഗംഗധരന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. രാഷ്ടീയ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള പലര്‍ക്കും നവാബ് എന്ന ഒറ്റയാള്‍ പോരാളിയെ ഭയപ്പെടേണ്ട അവസ്ഥയുണ്ടായി. ഒടുവില്‍ ശല്യക്കാരിയായ വ്യവഹാരിയായി നവാബ് രാജേന്ദ്രനെ പ്രഖ്യാപിക്കണെമെന്ന അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പരിഗണിക്കവെ നവാബ് നടത്തിയ നിയമപോരാട്ടങ്ങളെ പരിഗണിച്ച്  അദ്ദേഹത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കതെ മടക്കി.
തട്ടില്‍ എസ്റ്റേറ്റ് മാ‍നേജര്‍ ആയിരുന്ന ജോണിന്റെ കൊലപാതകത്തെ കുറിച്ച് നബാവ് എഴുതിയ റിപ്പോര്‍ട്ട് വലിയ രാഷ്ടീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ കൈവശം ഉണ്ടെന്നതിന്റെ പേരില്‍ നവാബിനു പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. പത്രസ്ഥാപനം ചിലര്‍ തല്ലിത്തകര്‍ത്തു. പത്രം മുടങ്ങിയെങ്കിലും നവാബ് പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു.
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 2003 ഒക്ടോബര്‍ 10-ആം തിയതിയാണ് നവാബ് രാജേന്ദ്രന്‍ മരിച്ചത്. മൃതദേഹം മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ അധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. യഥാസമയം വേണ്ട നടപടികള്‍ സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം അഴുകിപ്പോയി.
തനിക്ക് ലഭിച്ച  മാനവസേവാ അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയായിരുന്നു.ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം എന്ന പേരില്‍ നവാബിന്റെ അനുഭവങ്ങള്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനായ കമല്‍‌റാം സജീവ് പുസ്തകമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « എയര്‍ കേരള വിഷുവിന്‌
Next » — Next Page » ഭൂമിദാനം: മുസ്ലിം ലീഗ് പ്രസിഡണ്ടിനും മന്ത്രിമാര്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine