സ്വകാര്യബസ്സ് സമരം : ഞായറാഴ്ച ഗതാ ഗത മന്ത്രി യുമായി ചര്‍ച്ച

February 17th, 2018

transport-minister-of-kerala-ak-saseendran-ePathram
കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമ കൾ നടത്തി വരുന്ന സമരം തീർക്കുവാനായി ഗതാ ഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ ഞായറാഴ്ച വൈകുന്നേരം ബസ്സുടമ കളു മായി ചര്‍ച്ച നടത്തും.

നിരക്ക് വർദ്ധിപ്പിക്കണം എന്നുള്ള ബസ്സുടമ കളുടെ നിര ന്തര മായ ആവശ്യം പരിഗണിച്ചു കൊണ്ട് മാർച്ച് ഒന്നു മുതൽ മിനിമം ചാർജ്ജ് ഏട്ട് രൂപ യായി വർദ്ധിപ്പിക്കു വാന്‍ സർ ക്കാർ തീരു മാനി ച്ചിരുന്നു.

എന്നാൽ, മിനിമം ചാര്‍ജ്ജ് നിലവിലെ ഏഴു രൂപയില്‍ നിന്നും  പത്തു രൂപ യാക്കി ഉയര്‍ ത്തണം എന്ന ആവശ്യം ഉന്നയി ച്ചാണ് ഇപ്പോൾ സ്വകാര്യ ബസ്സ് സമരം നടക്കു ന്നത്. മാത്ര മല്ല വിദ്യാര്‍ത്ഥി കളുടെ സൗജന്യ നിരക്ക് 5 രൂപ യാക്കി ഉയർത്തുക അടക്ക മുള്ള ആവശ്യ ങ്ങളും മുൻ നിറുത്തി യാണ് ബസ്സുടമ കൾ ചർച്ചക്ക് ഒരുങ്ങു ന്നത്. ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കോഴി ക്കോട് ഗസ്റ്റ് ഹൗസി ലാണ് ചര്‍ച്ച നടക്കുക.

എന്നാല്‍ ഇത് ഔദ്യോഗിക ചര്‍ച്ച അല്ലാ എന്ന് ഗതാഗത മന്ത്രി യുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

February 14th, 2018

ksrtc-bus-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്സ് ചാര്‍ജ്ജ് മിനിമം നിരക്ക് എട്ടു രൂപയാക്കി വര്‍ദ്ധിപ്പി ക്കുന്നു. മാർച്ച് ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. സ്വകാര്യ ബസ്സു കളുടെയും കെ. എസ്. ആര്‍. ടി. സി. ബസ്സു കളുടെയും നിരക്കിൽ വർദ്ധനവ് വന്നിട്ടുണ്ട്.

ഓര്‍ഡിനറി ബസ്സു കളുടെ കുറഞ്ഞ നിരക്ക് ഏഴു രൂപ യില്‍ നിന്നും എട്ടു രൂപ യാക്കിയും ഫാസ്റ്റ് പാസഞ്ചര്‍ മിനിമം നിരക്ക് പത്തു രൂപ യില്‍ നിന്നും 11 രൂപയാക്കി യുമാണ് വര്‍ദ്ധി പ്പിച്ചി രിക്കു ന്നത്.

എക്സിക്യൂട്ടിവ് – സൂപ്പർ ഫാസ്റ്റ് കുറഞ്ഞ നിരക്ക് 13 രൂപ യിൽ നിന്നും 15 രൂപ യായും സൂപ്പർ ഡീലക്സ് നിരക്ക് 20 രൂപ യിൽ നിന്നും 23 രൂപ യായും ഹൈടെക്, ലക്ഷ്വറി ബസ്സു കളുടെ നിരക്ക് 40 രൂപ യിൽ നിന്നും 44 രൂപ യായും വോൾവോ നിരക്ക് 40 ൽ നിന്നും 45 ആയും വര്‍ദ്ധിപ്പിച്ചു.

വിദ്യാർ ത്ഥികളുടെ മിനിമം ചാര്‍ജ്ജ് പഴയ പോലെ തുടരും എന്നാല്‍ കണ്‍സഷന്‍ നിരക്ക് കിലോ മീറ്റ റിന് ആനുപാതിക മായി വര്‍ദ്ധി ക്കും. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് നിരക്ക് വര്‍ദ്ധനക്ക് അംഗീകാരം നല്‍ കി യത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ബസ്സ് സമരം മാറ്റിവച്ചു

January 30th, 2018

bus_epathram
തിരുവനന്തപുരം : മിനിമം ചാര്‍ജ്ജ് പത്തു രൂപ യാക്കി ഉയർത്തണം എന്നാവശ്യ പ്പെട്ട് ഉടമകള്‍ നടത്തു വാണ് തീരു മാനി ച്ചിരുന്ന ബസ്സ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സുടമ കളു മായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വെക്കാന്‍ തീരുമാനി ച്ചത്.

ജനുവരി 31 മുതല്‍ ബസ്സ് ഒാപ്പറേറ്റേഴ്സ് കോണ്‍ഫെഡറേ ഷനും ഫെബ്രു വരി ഒന്നു മുതൽ ഓള്‍ കേരള ബസ്സ് ഓപ്പ റേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി യു മാണ് പണിമുടക്ക് പ്രഖ്യാ പിച്ചി രുന്നത്.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിരക്കു വര്‍ദ്ധനക്കു ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായിട്ടും സര്‍ക്കാര്‍ തീരു മാനം എടുക്കാത്ത സാഹചര്യ ത്തിലാ യിരുന്നു പണി മുടക്ക് പ്രഖ്യാപിച്ചത്.

മിനിമം ചാര്‍ജ്ജ് പത്തു രൂപ യാണ് ഉടമകള്‍ ആവശ്യ പ്പെടുന്നത് എങ്കിലും എട്ടു രൂപ യാക്കു വാനാണ് സര്‍ ക്കാര്‍ ആലോചി ക്കുന്നത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വർദ്ധിപ്പിച്ചാലും വിദ്യാര്‍ത്ഥിക ളുടെ നിരക്ക് കൂട്ടിയില്ല എങ്കില്‍ തീരുമാനം അംഗീകരിക്കില്ല എന്നാണു ബസ്സ് ഉടമ കളുടെ നിലപാട്.

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചി ട്ടുണ്ട് എന്നും നാള ത്തെ മന്ത്രി സഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും എന്നും മുഖ്യ മന്ത്രി അറി യിച്ചിട്ടുണ്ട് എന്ന് സംഘടനാ പ്രതിനിധി കൾ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ്സുകൾ സമര ത്തിലേക്ക്

January 16th, 2018

bus_epathram
തൃശ്ശൂര്‍ : നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ട് കേരള ത്തിലെ സ്വകാര്യബസ്സു കള്‍ ഫെബ്രു വരി ഒന്നു മുതല്‍ അനിശ്ചിത കാല സമരം തുടങ്ങും എന്ന് ഓള്‍ കേരള ബസ്സ് ഓപ്പറേ റ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി.

മൂന്നു വര്‍ഷം മുന്‍പാണ് നിരക്ക് വർദ്ധന ഉണ്ടായത്. നിലവില്‍ എഴു രൂപ യാണ് മിനിമം ചാര്‍ജ്ജ്. ഇത് പത്തു രൂപ യാക്കി വർദ്ധിപ്പിക്കണം എന്നും കിലോ മീറ്റർ നിരക്ക് 64 പൈസ യിൽ നിന്നും 72 പൈസ യായി ഉയർത്തുക തുടങ്ങിയ വയാണ് ബസ്സുടമ കളുടെ ആവശ്യം.

സർക്കാർ – എയ്ഡഡ് വിദ്യാർ ത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനം ആയി നിശ്ചയിക്കുക, മിനിമം ചാർജ്ജ് അഞ്ച് രൂപ യാക്കുക, സ്വകാര്യ- സ്വാശ്രയ സ്ഥാപന ങ്ങളിൽ പഠിക്കുന്ന വിദ്യാർ ത്ഥി കളുടെ സൗജന്യ യാത്ര നിർത്തലാക്കുക, 140 കിലോ മീറ്റ റിൽ അധികം ദൂര മുള്ള സ്വകാര്യ ബസ്സു കളുടെ പെർമിറ്റു കൾ പുതുക്കി നൽകുക, അനധികൃത സമാന്തര സർവ്വീ സുകൾ തടയുവാൻ നടപടി കള്‍ സ്വീകരിക്കുക, സ്വകാര്യ ബസ്സു കളുടെ വർദ്ധി പ്പിച്ച വാഹന നികുതി ഒഴിവാ ക്കുക തുടങ്ങിയ ആവ ശ്യങ്ങളും കോഡിനേഷൻ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്.

നികുതി അടക്കാതെ സര്‍വ്വീ സുകള്‍ നിറുത്തി വെക്കും എന്നും സമരത്തിന് ആഹ്വാനം ചെയ്തു കൊണ്ട് കോഡി നേഷന്‍ കമ്മിറ്റി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

August 2nd, 2017

bus_epathram

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കിലേക്ക്. ആഗസ്റ്റ് 18 ന് പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും.

ഈ വര്‍ഷം ജനുവരിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തതിനാലാണ് പുതിയ തീരുമാനം. വിദ്യാര്‍ഥികളടക്കമുള്ളവരുടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന നിര്‍ത്തലാക്കുക തുടങ്ങിയതാണ് ആവശ്യങ്ങള്‍.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

15 of 16|«10141516

« Previous Page — « Previous « അക്രമങ്ങള്‍ ആവര്‍ത്തിക്കരുത് : ആഗസ്റ്റ് 6 ന് സര്‍വ്വ കക്ഷി യോഗം
Next » — Next Page » അതിരപ്പിള്ളി പദ്ധതി യുടെ പ്രാരംഭ നടപടി കൾ ആരംഭിച്ചു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine