വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി

February 10th, 2011

elephant-stories-epathramവാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍‌വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക്  കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീ‍കളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

ഏതാനും ദിവസമായി ഈ പ്രദേശത്ത് കാട്ടാ‍നകളുടെ സാന്നിധ്യം ഉണ്ട്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ തോതില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും ചെയ്തു. നിരവധി തവണ കാട്ടാന ക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കുറേ സമയത്തേക്ക് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്നും മാറ്റുന്നതിനും നാട്ടുകാര്‍ അനുവദിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

പുല്ലുമേട് ദുരന്തം – ഒരു ഓര്‍മ്മപ്പെടുത്തല്‍

January 25th, 2011

safety-matters-epathram

ശബരിമലയ്ക്ക് അടുത്ത്‌ പുല്‍മേട്ടില്‍ ഉണ്ടായ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ കാരണം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇത് ആദ്യത്തെ തവണയല്ല തിക്കിലും തിരക്കിലും പെട്ട് ജനങ്ങള്‍ കൊല്ലപ്പെടുന്ന സംഭവം നടക്കുന്നത്. 1999 ജനുവരി 14നു അന്നത്തെ മകര ജ്യോതി ദര്‍ശന സമയത്ത് ഏകദേശം 25 ഓളം അയ്യപ്പ ഭക്തര്‍ ഒരു മലയിടിച്ചിലില്‍ പെട്ട് കൊല്ലപ്പെടുകയുണ്ടായി. പുല്‍മേട് ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം എന്തെന്നും എന്തൊക്കെയാണ് സംഭവിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അനിയന്ത്രിതമായ ജനത്തിരക്കും, വാഹന പാര്‍ക്കിങ്ങും, സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകള്‍, വെളിച്ചമില്ലായ്മ, ഇടുങ്ങിയ വന വീഥി ഇവയൊക്കെയാണ് ഇങ്ങനെ ഒരു വന്‍ ദുരന്തത്തിലേക്ക് വഴി തെളിച്ചത് എന്നത് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം.

pullumedu-tragedy-location-epathram

ഇരുവശത്തുമുള്ള അനധികൃത കടകള്‍ മൂലം ഏറെ ഇടുങ്ങിയ പാത

ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിന് കാരണമായത്‌ എന്ത് എന്ന് അന്വേഷിച്ച് ഇനിയൊന്ന് ആവര്‍ത്തിക്കാതിരിക്കാനുള്ള സജ്ജീകരണമാണ് അടിയന്തരമായി ചെയ്യേണ്ടത്. എന്നാല്‍ നമ്മുടെ നാട്ടില്‍ തേക്കടിയും, കുമളിയും, പുല്‍മേടുമൊക്കെ ആവര്‍ത്തിക്കപ്പെടുന്നു. അനേകം മനുഷ്യ ജീവനുകള്‍ പൊലിയുന്നത് കാണുമ്പോള്‍ നമുക്ക്‌ മനസ്സില്‍ വേദന തോന്നാറുണ്ട്. എന്നാല്‍ “എത്ര കഷ്ടം”. അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ” എന്നീ സഹതാപ വാക്കുകള്‍ക്ക് അപ്പുറം ഇവ തടയാന്‍ നാം ഒന്നും ചെയ്യാറില്ല. പുതിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പഴയവ മറക്കപ്പെടുന്നു. നഷ്ടം മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രം, മുന്‍കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, ഇതൊരു സാമൂഹികമോ മതപരമോ ആയ ഒത്തുകൂടലുകളിലും നാം നേരിടുന്ന വെല്ലുവിളികള്‍ ഇന്ന് വളരെ അധികമാണ്.

pullumedu-tragedy-location-epathram

വാഹനങ്ങള്‍ തടയാനുള്ള ചങ്ങലയില്‍ തട്ടി വീണ നൂറുകണക്കിനാളുകളുടെ ശരീരം തുളച്ചത് ഈ ചാനലാണ്

എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം ഏതൊരു പ്രതിസന്ധിയുടെയും തീവ്രത കൂട്ടുന്നു. ശബരിമല പോലെ കോടികള്‍ വരുമാനമുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ അപകടം ഉണ്ടായത്‌ എന്ന് പറയുന്നത് ലജ്ജാകരമാണ്.

pullumedu-tragedy-location-epathram

അപകടത്തിനിരയായവരുടെ സാധന സാമഗ്രികളുടെ ഹൃദയഭേദകമായ കാഴ്ച

അനിയന്ത്രിതമായ ജനക്കൂട്ടം സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് എന്നും ഒരു വെല്ലുവിളിയാണ്. ഒരു പുല്‍മേടായാലും, ബോട്ടായാലും അവിടെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. ആ പരിധിയില്‍ കവിഞ്ഞ് ജനങ്ങള്‍ തള്ളിക്കയറുന്നത് അവരുടെ സ്വന്തം സുരക്ഷയ്ക്ക് എതിരെയുള്ള ആദ്യത്തെ ചവിട്ടുപടിയാണ്. ആ സ്ഥല പരിമിതിയ്ക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ സൌകര്യങ്ങള്‍, പാര്‍ക്കിംഗ്, താമസം, രക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ ജനത്തിരക്കിനെ ആശ്രയിച്ചിരിക്കും. എന്നാല്‍ ഇവയൊന്നും ആലോചിക്കാതെയാണ് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഓരോ വര്‍ഷവും മല കയറുന്നത്. വര്ഷം തോറും തീര്‍ഥാടകരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു.

ശാസ്ത്രീയമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഭാവിയില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ തടുക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഒരു നിശ്ചിത സമയത്ത് എത്ര പേരെ കടത്തി വിടാം എന്ന വ്യക്തമായ കണക്കെടുപ്പുകള്‍ നടത്തണം. അതില്‍ കവിഞ്ഞ ആള്‍ക്കൂട്ടം ഒരു കാരണ വശാലും ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല. ഇതിനായി പ്രധാന പ്രവേശന കവാടങ്ങളില്‍ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഉള്ളിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണം കണക്കാക്കാം. എല്ലാ പ്രവേശന കവാടങ്ങളിലെയും വിവരങ്ങള്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കാം.

ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുന്ന ഭക്തര്‍ക്ക്‌ പുറത്തേയ്ക്കുള്ള വഴി വേറെ ആയിരിക്കണം. ശബരിമലയില്‍ വരുന്നതിന് വേണ്ടി വളരെ അധികം തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി ചെയ്താണ് ഭൂരിഭാഗം ഭക്തരും ഇവിടം സന്ദര്‍ശിക്കുന്നത്. അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് ഇവിടെ ഒരു റെജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൂടാ? അങ്ങനെയെങ്കില്‍ അധികൃതര്‍ക്ക്‌ ഒരു ദിവസം അനുഭവപ്പെടാവുന്ന ജനത്തിരക്കിനെ കുറിച്ച് വ്യക്തമായ ഉദ്ദേശം ലഭിക്കും.

കൂട്ട മരണങ്ങള്‍ മാത്രം ശ്രദ്ധ ആകര്ഷിക്കപ്പെടുമ്പോള്‍ ശബരിമല പോലെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ഒറ്റപെട്ട മരണങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. സൂര്യതാപം ഏറ്റും, ഹൃദയാഘാതം മൂലവും, വിശ്രമം ഇല്ലായ്മ കാരണവും ഒക്കെ അനേകം ജീവനുകള്‍ ഇവിടെ അപായപ്പെടുന്നുണ്ട്.

ഇങ്ങനെയൊരു അവസ്ഥയില്‍ ഇത് പോലുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു വിദഗ്ദ്ധ സുരക്ഷാ സംഘത്തെ നിയോഗിക്കുക എന്നത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. ഈ സംഘത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, അഗ്നി ശമന വിദഗ്ദ്ധര്‍, പ്രാഥമിക ശ്രുശ്രൂഷകര്‍, സുരക്ഷാ വിദഗ്ദ്ധര്‍ എന്നിവരെ നിയോഗിക്കണം. അതാത് കേന്ദ്രങ്ങളിലെ സവിശേഷതകള്‍ക്ക് അനുയോജ്യമായി ഇവര്‍ക്ക്‌ അടിയന്തര ഘട്ടങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചും രക്ഷാ മാര്‍ഗങ്ങളെ കുറിച്ചും വ്യക്തമായ പരിശീലനവും ആവശ്യമായ ഉപകരണങ്ങളും നല്‍കണം. സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഇങ്ങനെയൊരു സംഘത്തിന് കഴിയും.

ഇവയൊക്കെ വികസിത രാജ്യങ്ങളില്‍ മാത്രമേ നടക്കൂ എന്ന് വിമര്‍ശിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ മിക്കവരും. എന്നാല്‍ എത്ര വിഭവ ശേഷിയുള്ള രാജ്യമായാലും ഒരു മഹാ ദുരന്തം നേരിടുമ്പോള്‍ പാകപ്പിഴകള്‍ വരാം. പക്ഷെ വേണ്ടത്ര സുരക്ഷയുടെ 50 ശതമാനമെങ്കിലും പാലിക്കുകയാണെങ്കില്‍ നമ്മുടെ സുരക്ഷ അത്രയും വര്‍ദ്ധിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിലെ സുരക്ഷാ സംവിധാനങ്ങളില്‍ സമൂലമായ മാറ്റം ആവശ്യമാണ്‌. ആരോഗ്യകരമായ ഒരു സുരക്ഷാ സംസ്കാരം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന് വളരെ വലിയ പങ്കുണ്ട്. മറ്റു രാജ്യങ്ങളില്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പഠിക്കുകയും, അതനുസരിച്ച് നമ്മുടെ നയ നിയമ വ്യവസ്ഥകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി സുരക്ഷയുടെ കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മഹാ ദുരന്തം അതിനായുള്ള ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ. ഇനിയൊന്ന് ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ലിജി അരുണ്‍

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും സേഫ്റ്റി എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ലേഖിക ദുബായില്‍ ഒരു പ്രമുഖ നിര്‍മ്മാണ  സ്ഥാപനത്തില്‍ സേഫ്റ്റി എന്‍ജിനിയര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.)

ഫോട്ടോകള്‍ക്ക് കടപ്പാട് : സഞ്ചാര കാഴ്ചകള്‍

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ശബരിമല ദുരന്തം : അന്വേഷണത്തിന് ഉത്തരവിട്ടു

January 16th, 2011

sabarimala-tragedy-epathram

വണ്ടിപ്പെരിയാര്‍ : 104 പേരുടെ മരണത്തിന് ഇടയാക്കിയ ശബരിമല ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. കുമളിയില്‍ ഹെലികോപ്ടര്‍ വഴി എത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കുവാനും ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 25000 രൂപ വീതവും നല്‍കും.

മൃതദേഹങ്ങള്‍ കൊണ്ട് പോകുവാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായുള്ള ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. മൂന്നു ദിവസത്തെ ദുഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ആള്‍ക്കൂട്ടത്തിലേക്ക് തീര്‍ഥാടകര്‍ സഞ്ചരിച്ച ഒരു ജീപ്പ്‌ ഇടിച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും പേര്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : വായ്പകള്‍ക്ക് മോറട്ടോറിയം

December 31st, 2010

stop endosulfan useകാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനമായി. ഇന്നലെ കലക്ടറേറ്റില്‍ നടന്ന ജില്ലാ തല ബാങ്കിംഗ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്‌. പ്ലാന്റേഷന്‍ കോര്‍പ്പൊറേയ്ഷന്റെ കശുവണ്ടി തോട്ടങ്ങള്‍ക്ക് സമീപമുള്ള 11 ഗ്രാമ പഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ നേതൃത്വം ബാങ്കുകള്‍ക്ക് കൈമാറി. വിശദമായ പരിശോധനയ്ക്ക് ശേഷം ഈ ലിസ്റ്റ് സംസ്ഥാന തല ബാങ്കിംഗ് കമ്മിറ്റിക്ക്‌ കൈമാറും.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി ആയിരത്തി അറുനൂറോളം കോടി രൂപയാണ് ജില്ലയില്‍ വിവിധ സ്ക്കീമുകളിലായി വായ്പയായി വിതരണം ചെയ്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഷക്കള്ള് ദുരന്തം : മരണം 23 ആയി

September 7th, 2010

alcoholism-kerala-epathramമലപ്പുറം: കുറ്റിപ്പുറത്തും വണ്ടൂരിലും ഉണ്ടായ വിഷക്കള്ള് ദുരന്തത്തില്‍ മരണം ഇരുപത്തി മൂന്നായി. ശനിയാഴ്ചയും ഞായറാഴ്ചയുമായി കുറ്റിപ്പുറം റെയില്‍‌വേ സ്റ്റേഷനു സമീപത്തെയും പേരശന്നൂരിലെയും ഷാപ്പുകളില്‍ നിന്നും വ്യാജ കള്ളു കഴിച്ചവര്‍ ആണ് മരിച്ചത്. മരിച്ചവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു.

ചിലര്‍ പലയിടങ്ങളിലായി തളര്‍ന്നു വീണു മരിക്കുകയായിരുന്നു. അസ്വസ്ഥത തോന്നിയ ഇരുപതില്‍ പരം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇതിനിടെ വ്യാജ കള്ള് വിതരണം ചെയ്ത ഷാപ്പില്‍ നിന്നും മദ്യപിച്ചിരുന്ന കീഴേപ്പാട്ട് റഷീദിനെ കാണാന്‍ ഇല്ല.

വണ്ടൂര്‍ സ്വദേശി കുന്നുമ്മേല്‍ രാജന്‍, തിരുനാവായ സ്വദേശി ചാത്തന്‍, പേരശ്ശനൂര്‍ സ്വദേശി ബാലകൃഷ്ണന്‍, ഒട്ടന്‍ചത്രം സ്വദേശി രവിചന്ദ്രന്‍, ആന്ധ്രാ സ്വദേശി നാഗരാജന്‍, തൃപ്രങ്ങോട് എഡ്‌വിന്‍ സോമസുന്ദരന്‍ ‍(55), വാണിയമ്പലം പൂത്രക്കോവ് കാരക്കാട് കോളനിയിലെ തണ്ടുപാറക്കല്‍ കുമാരന്‍ (43), ഭാര്യ മീനാക്ഷി എന്ന കാളി (40), തമിഴ്‌നാട് സ്വദേശികളായ ധനശേഖരന്‍ (35), നിധി (25), പേരശ്ശനൂര്‍ കാരത്തൂര്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ (35), പിലാക്കല്‍ ബാലന്‍ (65), തിരുനാവായ കൊടക്കല്‍ കരുവാഞ്ചേരി ജോണ്‍ മോഹന്‍ദാസ് (40), തിരൂരിനടുത്ത പുല്ലൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നവാസ് (32), ആലത്തിയൂര്‍ ബീരാഞ്ചിറ മേപ്പാടത്ത് ഹൗസില്‍ ചാത്തു (48), തിരുനാവായ യില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി പ്രകാശ് ഷേണായി (42), എടപ്പറ്റ സ്വദേശി ഷിജു, തമിഴ്‌നാട് സ്വദേശി ചിന്നസ്വാമി (55), വാണിയമ്പലം പെരു മുണ്ടശ്ശേരി (50), നത്തലക്കുന്ന് എരേപ്പന്‍ വേലായുധന്‍ (40), തിരുവനന്തപുരം സ്വദേശി രാജീവ് (25) എന്നിവരാണ് മരിച്ചത്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്ന് സംശയിക്കുന്നു.

ഷാപ്പ് കോണ്‍ട്രാക്ടര്‍ ദ്രവ്യനെ പോലീസ് അറസ്റ്റു ചെയ്തു. ഷാപ്പില്‍ നിന്നും 150 ലിറ്ററോളം കള്ള് അധികൃതര്‍ പിടിച്ചെടുത്തു.

ദുരന്തത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ രണ്ടു ഷാപ്പുകളും തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഈ ഷാപ്പുകളെ കുറിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നതായി അറിയുന്നു.

സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്നും കുറ്റവാ‍ളികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി പറഞ്ഞു.

മെതനോള്‍ കലര്‍ത്തിയ കള്ളാണ് ദുരന്തത്തിന് കാരണമായത്‌.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

23 of 2310212223

« Previous Page « ആനയുടെ പൈതൃക ജീവി പദവി ക്ഷേത്രാചാരങ്ങള്‍ക്ക് ഭീഷണിയാകും – സുന്ദര്‍ മേനോന്‍
Next » ഗുരുവായൂരില്‍ ആനകള്‍ ഇടഞ്ഞു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine