വണ്ടിപ്പെരിയാര്‍ : 104 പേരുടെ മരണത്തിന് ഇടയാക്കിയ ശബരിമല ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. കുമളിയില്‍ ഹെലികോപ്ടര്‍ വഴി എത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കുവാനും ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 25000 രൂപ വീതവും നല്‍കും.
മൃതദേഹങ്ങള്‍ കൊണ്ട് പോകുവാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായുള്ള ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. മൂന്നു ദിവസത്തെ ദുഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ആള്‍ക്കൂട്ടത്തിലേക്ക് തീര്‍ഥാടകര്‍ സഞ്ചരിച്ച ഒരു ജീപ്പ് ഇടിച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും പേര്‍ മരണമടഞ്ഞത്.
- ജെ.എസ്.