കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന കൊമ്പന്റെ കുത്തേറ്റ് പാപ്പാന്‍ പ്രേമാനന്ദന്‍ (48) മരിച്ചു. സ്കന്ദന്‍ എന്ന ആനയാണ് പ്രസാദം നല്‍കുന്നതിനിടയില്‍ പാപ്പാനെ തട്ടിയിട്ട് കുത്തിക്കൊന്നത്. ഇന്നലെ രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. ഒരു ഭക്തന്‍ നല്‍കിയ പഴവും ശര്‍ക്കരയും അടങ്ങുന്ന പ്രസാദം ആനയ്ക്കു നല്‍കുന്നതിനിടയിലാണ് യാതൊരു പ്രകോപനവും കൂടാതെ ആന ആക്രമണം നടത്തിയത്. നെഞ്ചിനും വയറിനും കുത്തേറ്റ പാപ്പാന്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. മരിച്ച പ്രേമാനന്ദനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. പാപ്പാനെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തിലേക്ക് നീങ്ങിയ കൊമ്പനെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.
സ്കന്ദന്‍ തെക്കന്‍ നാട്ടില്‍ എത്തിയിട്ട് മൂന്നു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്കന്ദന്റെ പാപ്പാനായി പ്രേമാനന്ദന്‍ കയറിയത്. പൊതുവെ അനുസരണക്കേടു കാട്ടുന്ന സ്കന്ദനാനയ്ക്ക് ഇതിനു മുമ്പ് മൂന്നു പാപ്പാന്മാരെ കൊന്ന ചരിത്രം ഉണ്ട്. ആനകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള കാലത്ത് വികൃതി ആയതിനാല്‍ ചെറിയ തുകയ്ക്കാണ് സ്കന്ദനെ പഴയ ഉടമ കൈമാറിയതെന്ന് പറയപ്പെടുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം