തിരുവനന്തപുരം : മുന്‍ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി. വി ശ്രീനിജിന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടു. ഒരു സ്വകാര്യ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഈ കാര്യം അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- ജെ.എസ്.