ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ മുഖ്യ പ്രതിയായ മണിച്ചന്റെയും രണ്ട് കൂട്ടു പ്രതികളുടെയും ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. മണിച്ചന്‍, കൊച്ചനി, വിനോദ് കുമാര്‍ എന്നിവരുടെ ശിക്ഷയാണ് ശരി വെച്ചത്. രണ്ട് പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തി യാക്കുന്നതിനു മുമ്പ് വെറുതെ വിടാനും കോടതി ഉത്തരവിറക്കി. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാനും കോടതി തീരുമാനിച്ചു. ഇരുവരും ഇതു വരെ അനുഭവിച്ച തടവ് ശിക്ഷയായി പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ശിക്ഷയില്‍ ഇളവ് വേണം എന്നാവശ്യപ്പെട്ടു കൊണ്ട് മണിച്ചന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മദ്യ ലോബിയുമായി രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൌരവത്തില്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, അഴിമതി, കുറ്റകൃത്യം, കോടതി, തട്ടിപ്പ്, ദുരന്തം, വിവാദം