തിരുവനന്തപുരം : സൌമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമാകുന്ന രീതിയില്‍ കോടതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വിചാരണ വേളയില്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് തെറ്റിദ്ധാരണാ ജനകമായ മൊഴിയാണ് ഡോ. ഉന്മേഷ് നല്‍കിയത്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്നും, തന്റെ മേധാവിയായ ഡോ. ഷെര്‍ളി വാസു അല്ലെന്നും തന്റെ റിപ്പോര്‍ട്ട് ഡോ. ഷെര്‍ളി വാസു തിരുത്തിയെന്നും മറ്റുമാണ് ഡോ. ഉന്മേഷ് മൊഴി നല്‍കിയത്. ഡോ. ഉന്മേഷിന്റെ മൊഴി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ ഈ മൊഴികള്‍ വഴിയൊരുക്കി. എന്നാല്‍ പിന്നീട് താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഡോ. ഷെര്‍ളി മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കോടതി, വിവാദം, വൈദ്യശാസ്ത്രം