എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

April 19th, 2011

endosulfan-victim-epathram

ന്യൂഡല്‍ഹി : നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരു ജനതയുടെ ദുരന്തം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്, സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി, ഏപ്രില്‍ 25ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ജൈവ മാലിന്യ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ നിന്നും ഇന്ത്യ പിന്മാറി.

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

8000 കോടി രൂപയുടെ ഭൂസ്വത്തിന് ഉടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ തനിക്ക് അനുകൂലമായി സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയുടെ നയമാകാന്‍ അനുവദിക്കരുത്‌ എന്ന് ദേശ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ക്രൂരമാണ് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈ നിലപാട്‌ തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ സ്റ്റോക്ക്‌ഹോം സമ്മേളനത്തിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫോട്ടോ : അബ്ദുള്‍ നാസര്‍

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മണിച്ചന്റെ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു

April 5th, 2011

manichan-hooch-epathram

ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ മുഖ്യ പ്രതിയായ മണിച്ചന്റെയും രണ്ട് കൂട്ടു പ്രതികളുടെയും ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. മണിച്ചന്‍, കൊച്ചനി‍, വിനോദ് കുമാര്‍ എന്നിവരുടെ ശിക്ഷയാണ് ശരി വെച്ചത്. രണ്ട് പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തി യാക്കുന്നതിനു മുമ്പ് വെറുതെ വിടാനും കോടതി ഉത്തരവിറക്കി. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാനും കോടതി തീരുമാനിച്ചു. ഇരുവരും ഇതു വരെ അനുഭവിച്ച തടവ് ശിക്ഷയായി പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ശിക്ഷയില്‍ ഇളവ് വേണം എന്നാവശ്യപ്പെട്ടു കൊണ്ട്  മണിച്ചന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മദ്യ ലോബിയുമായി രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൌരവത്തില്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എറണാകുളം ജോയ്‌ ആലുക്കാസില്‍ അഗ്നിബാധ

March 28th, 2011

JoyAlukkas-epathram
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഹൈ കോടതി ജങ്ങ്ഷനില്‍ സ്ഥിതി ചെയ്യുന്ന ജോയ്‌ ആലുക്കാസ്‌ വെഡ്ഡിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 100 കോടിയുടെ നഷ്‌ടം. എട്ടു നിലകളിലായി കല്യാണ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും ഒരു വലിയ ശേഖരമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ആണ് അഗ്നി ബാധക്ക് കാരണം എന്ന് കരുതപ്പെടുന്നു.

വെഡ്ഡിംഗ് സെന്ററിലെ വസ്ത്ര ശേഖരം മുഴുവന്‍ കത്തി പോയി. ഒട്ടു മിക്ക സ്വര്‍ണാഭരണങ്ങളും ഡയമണ്ടും പ്രത്യേക സേഫിനുള്ളില്‍ ആയിരുന്നതിനാല്‍ അവയ്ക്ക് കേട് പാടുകള്‍ സംഭവിച്ചില്ല. എന്നാല്‍ പുറത്തു ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരുന്നവ ഉരുകി പോയി. കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും തീ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സ്കൂള്‍ വാന്‍ മറിഞ്ഞു അഞ്ചു മരണം

February 17th, 2011

van-mishap-kerala-epathram

തിരുവനന്തപുരം: കഴക്കൂട്ടത്ത്  കരിക്കകം ക്ഷേത്രത്തിനടുത്ത് പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് നാലു കുട്ടികളും ഒരു സ്ത്രീയും മരിച്ചു. പേട്ട ലിറ്റില്‍ ഹാര്‍ട്ട് നേഴ്സറി സ്കൂളിലെ കുട്ടികളായ ആര്‍ഷ ബൈജു, ഉജ്ജ്വല്‍, അച്ചു, ജിനന്‍ എന്നിവരും ആയ വട്ടിയൂര്‍ക്കാവ് സ്വദേശി ബിന്ദു എന്നിരുമാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് കുട്ടികളില്‍ അഞ്ജു എന്ന കുട്ടിയുടെ നില ഗുരുതരമാണ്. മറ്റു കുട്ടികള്‍ അപകട നില തരണം ചെയ്തു.   അപകടത്തില്‍ പെട്ടവരെ കിംസ് ഹോസ്പിറ്റലിലും ലോര്‍ഡ്സ് ഹോസ്പിറ്റലിലും മെഡിക്കല്‍ കോളേജിലും മറ്റുമാണ് പ്രവേശിപ്പിച്ചിരുന്നത്. ഡ്രൈവര്‍ ഷിബു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ട ഒരു കുട്ടിയെ ഇയാള്‍ രക്ഷപ്പെടുത്തിയിരുന്നു.

രാവിലെ സ്കൂളിലേക്ക് കുട്ടികളേയും കൊണ്ട് പോകുകയായിരുന്ന മാരുതി ഓംനി വാനാണ് അപകടത്തില്‍ പെട്ടത്.  അമിത വേഗതയില്‍ വന്ന വാഹനം മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് പാര്‍വ്വതി പുത്തനാറിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്നി ശമന സേനയും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍വ്വതി പുത്തനാറില്‍ ആഫ്രിക്കന്‍ പായലും മറ്റു ചപ്പുചവറുകളും നിറഞ്ഞിരി ക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടു. വാഹനത്തിന്റെ ചില്ലു പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.  വെള്ളത്തില്‍ താഴ്ന്ന് പോയ ഓമിനി വാന്‍ നാട്ടുകാരും അഗ്നി ശമന സേനയും  ചേര്‍ന്ന് പൊക്കിയെടുത്തു.

ജല വിഭവ മന്ത്രി എം. കെ. പ്രേമചന്ദ്രന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും എം. എല്‍. എ. മാര്‍ അടക്കം ഉള്ള നേതാക്കന്മാരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പാര്‍വ്വതി പുത്തനാറിന്റെ വശത്തു കൂടെ കടന്നു പോകുന്നത് തീരെ ഇടുങ്ങിയ റോഡാണ്. കായലിനു കൈവരികളോ മറ്റോ ഇല്ലാത്തതിനാല്‍ ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയും ഉടനെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്ന് അറിയുന്നു.

ആശുപത്രിയില്‍ ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരുടെ നടപടി സ്ത്രീകള്‍ അടക്കം ഉള്ള ബന്ധുക്കളെ രോഷാകുലരാക്കി. പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നതും അവരുടെ വിയോഗത്തില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതും പകര്‍ത്തുന്നത് അത്യന്തം  ക്രൂരതയാണെന്ന്  ചിലര്‍ അഭിപ്രായപ്പെട്ടു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ പെട്ടവരേയും അവരുടെ വിയോഗത്തില്‍ വിലപി ക്കുന്നവരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങളില്‍ കാണിക്കുന്നത് മുന്‍പും ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി

February 10th, 2011

elephant-stories-epathramവാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍‌വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക്  കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീ‍കളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

ഏതാനും ദിവസമായി ഈ പ്രദേശത്ത് കാട്ടാ‍നകളുടെ സാന്നിധ്യം ഉണ്ട്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ തോതില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും ചെയ്തു. നിരവധി തവണ കാട്ടാന ക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കുറേ സമയത്തേക്ക് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്നും മാറ്റുന്നതിനും നാട്ടുകാര്‍ അനുവദിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

22 of 2310212223

« Previous Page« Previous « 2 ജി സ്‌പെക്ട്രത്തിന്റെ വില ഉയര്‍ത്താന്‍ ട്രായ് ശുപാര്‍ശ
Next »Next Page » പ്രധാനമന്ത്രി ഇന്ന് എത്തുന്നു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine