ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ ആനയോട്ടത്തിനിടെ ശ്രീകൃഷ്ണന്‍ എന്ന കുട്ടികൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്ന് ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ബാങ്കുദ്യോ ഗസ്ഥനായ ആലയ്ക്കല്‍ ജയറാമും ഒരു പോലീസു കാരനും ഉള്‍പ്പെടുന്നു. ഇടഞ്ഞ കൊമ്പന്‍ ക്ഷേത്രത്തിനകത്തു നിന്നും പുറത്തേ ക്കോടിയതിനെ തുടര്‍ന്ന് ഭക്തര്‍ ചിതറിയോടി. ഈ തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റത്. ആനയെ പാപ്പാന്മാരും മ്റ്റും ചേര്‍ന്ന് ഉടനെ തന്നെ നിയന്ത്രണത്തിലാക്കി.
വൈകീട്ട് മൂന്നു മണിയോടെ മഞ്ജുളാല്‍ പരിസരത്തു നിന്നും ആരംഭിച്ച ആനയോട്ടത്തില്‍ അഞ്ച് ആനകളാണ് പങ്കെടുത്തിരുന്നത്. ഇതില്‍ ഗോകുലന്‍ എന്ന കൊമ്പനാണ് ഒന്നാമതെ ത്തിയിരുന്നത്. ക്ഷേത്ര മതില്‍ക്കെട്ടി നകത്ത് വച്ച് ഗോകുലനെ പിന്തള്ളുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ ശ്രീകൃഷ്ണന്റെ ശരീരത്തില്‍ ബാരിക്കേട് തട്ടി. വേദന യെടുത്തതിനെ തുടര്‍ന്ന് കുട്ടിക്കൊമ്പന്‍ പരാക്രമം കാണിച്ചു പുറത്തേ ക്കോടുകയായിരുന്നു. ഗോകുലനെ പിന്നീട് വിജയിയായി പ്രഖ്യാപിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, വന്യജീവി