കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഹൈ കോടതി ജങ്ങ്ഷനില്‍ സ്ഥിതി ചെയ്യുന്ന ജോയ് ആലുക്കാസ് വെഡ്ഡിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 100 കോടിയുടെ നഷ്‌ടം. എട്ടു നിലകളിലായി കല്യാണ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും ഒരു വലിയ ശേഖരമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നി ബാധക്ക് കാരണം എന്ന് കരുതപ്പെടുന്നു.
വെഡ്ഡിംഗ് സെന്ററിലെ വസ്ത്ര ശേഖരം മുഴുവന്‍ കത്തി പോയി. ഒട്ടു മിക്ക സ്വര്‍ണാഭരണങ്ങളും ഡയമണ്ടും പ്രത്യേക സേഫിനുള്ളില്‍ ആയിരുന്നതിനാല്‍ അവയ്ക്ക് കേട് പാടുകള്‍ സംഭവിച്ചില്ല. എന്നാല്‍ പുറത്തു ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരുന്നവ ഉരുകി പോയി. കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും തീ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുരന്തം