മിസ് കേരള ഇന്ദു തമ്പി

August 6th, 2010

miss kerala-2010-indhu thampi-epathramകൊച്ചി : കേരളത്തിന്‍റെ സൌന്ദര്യ റാണിയായി തിരുവനന്തപുരം സ്വദേശിനി ഇന്ദു തമ്പി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ലെ മെറിഡിയനില്‍ തന്നോടൊപ്പം അണി നിരന്ന 22 സുന്ദരി ക്കുട്ടികളെ പിന്തള്ളിയാണ് ഇന്ദു തമ്പി ഒന്നാം സ്ഥാനത്ത്‌ എത്തിയത്.   ഫസ്റ്റ് റണ്ണറപ്പ് മഞ്ജുരാജ്. അഹമ്മദാബാദില്‍ സ്ഥിര താമസ ക്കാരിയായ ഷൊര്‍ണ്ണൂര്‍ സ്വദേശിനി യാണ് മഞ്ജുരാജ്.  കണ്ണൂര്‍ സ്വദേശിനി സൊണാല്‍ ദേവരാജ് സെക്കന്‍ഡ് റണ്ണറപ്പായി. അവസാന റൌണ്ടില്‍ എത്തിയ അഞ്ചു സുന്ദരിമാര്‍ തമ്മില്‍ കനത്ത മല്‍സരം നടന്നു.
 

indu-thampi-epathram

മിസ്‌ കേരള ഇന്ദു തമ്പി

പട്ടിണിയുടെയും പീഡനങ്ങളുടേയും വേദനയുടെയും ലോകം ചുറ്റും നിറയുമ്പോഴും ജീവിതമേ നീ എത്ര സുന്ദരിയാണ് എന്ന് പറയുവാന്‍ പ്രേരിപ്പിക്കുന്നത് എന്ത് എന്നായിരുന്നു അവസാന റൗണ്ടിലെത്തിയ അഞ്ചു പേരോടുമുള്ള ചോദ്യം. സ്‌നേഹവും സഹാനുഭൂതിയും പ്രതീക്ഷയും ആണ് എന്നായിരുന്നു ഇന്ദുവിന്‍റെ ഉത്തരം.

miss-kerala-2010-epathram

മിസ് കേരള ഇന്ദു തമ്പി, സോണാല്‍ ദേവരാജ്, മഞ്ജുരാജ് എന്നിവര്‍

കണ്ണൂര്‍ സ്വദേശിനി  ഐശ്വര്യ മുരളീ ധരന്‍, ചെന്നൈ സ്വദേശിനി ആതിരാ ശ്രീധര്‍ എന്നിവരാണ് അവസാന റൗണ്ടില്‍ എത്തിയ മറ്റു രണ്ടുപേര്‍. സാരി, കാഷ്വല്‍ വെയര്‍, ഡിസൈനര്‍ വെയര്‍, കേരള ഡ്രസ് എന്നിങ്ങനെ നാലു വിഭാഗ ങ്ങളില്‍ ആയിരുന്നു മത്സരം.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മാനസ്വി മംഗായ് മിസ്സ് ഇന്ത്യ 2010

May 1st, 2010

Manasvi-Mamgaiപാന്തലൂണ്‍ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍  മാനസ്വി മംഗായ് (22) മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 18 പേര്‍ പങ്കെടുത്ത മത്സരത്തില്‍ മിസ്സ് ക്യാറ്റ്വാക്ക്, മിസ്സ് ഗോള്‍ഡന്‍ ഹാര്‍ട്ട് എന്നീ പുരസ്കാരങ്ങളും ഈ ദില്ലി സ്വദേശിനി സ്വന്തമാക്കി‍.  മിസ്സ് ഇന്ത്യ വേള്‍ഡായി ബാംഗ്ലൂരില്‍ നിന്നും ഉള്ള നിക്കോള്‍ ഫാരിയ (20) യും നേഹ ഹിംഗെ (23) മിസ്സ് ഇന്ത്യ എര്‍ത്തായും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മിസ്സ് ഇന്ത്യ പൂജ ചോപ്രയാണ് മാനസ്വിയെ കിരീടം അണിയിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിലായി
അനുമതി വൈകി; ആനയുടെ ജഡം നടു റോഡില്‍ »



  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine