പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

September 2nd, 2019

kerala-flood-2018-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്രളയ ത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവി ക്കുന്നവർ ക്കായി അടി യന്തര ധന സഹായ വിതരണ ത്തിന്ന് 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഓരോ കുടുംബ ത്തിനും 10,000 രൂപ വീതമുള്ള ധന സഹായ ത്തിന്റെ വിതരണം ഇന്നു തുടക്ക മാവും. ഓണ ത്തിനു മുന്‍പായി മുഴുവൻ പേർക്കും സഹായം എത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നല്‍കി. ധന സഹായം വേഗ ത്തിൽ ലഭ്യമാക്കുവാന്‍ പ്രളയ ബാധിത രുടെ ബാങ്ക് അക്കൗണ്ടു കളി ലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോട്ടോർ വാഹന നിയമ ലംഘനം : ചൊവ്വാഴ്ച മുതൽ കർശ്ശന പരിശോധന എന്ന് മന്ത്രി

September 1st, 2019

transport-minister-of-kerala-ak-saseendran-ePathram
തിരുവനന്തപുരം : പരിഷ്കരിച്ച മോട്ടോർ വാഹന നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍. റോഡ് സുരക്ഷാ കര്‍മ്മ പദ്ധതി യുടെ ഭാഗമായി പ്രഖ്യാ പിച്ച കര്‍ശ്ശന പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങും എന്നും വാഹന ങ്ങള്‍ തടഞ്ഞു നിര്‍ത്തി പരി ശോധി ക്കുന്ന നടപടി അവസാനി പ്പിച്ച് ഡിജിറ്റല്‍ സംവിധാന ത്തിലേക്ക് മാറ്റും എന്നും ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീ ന്ദ്രന്‍ പറഞ്ഞു.

ഗതാഗത നിയമ ലംഘന ങ്ങൾക്ക് കടുത്ത ശിക്ഷ കൾ വ്യവസ്ഥ ചെയ്യുന്ന മോട്ടോർ വാഹന നിയമ ഭേദ ഗതി നിലവിൽ വന്നതോടെ ശിക്ഷ യുടെ ഭാഗ മായി വരുന്ന ഉയര്‍ന്ന പിഴകള്‍ അടക്കു വാന്‍ വാഹന ഉടമ യുടെ കൈയ്യില്‍ പണമില്ല എങ്കിൽ പി. ഒ. എസ്. മെഷ്യനു കൾ (പോയന്റ് ഓഫ് സെയിൽ – സ്വൈപ്പിംഗ്) വഴിയും ഓൺ ലൈൻ വഴിയും പിഴ അടക്കു വാന്‍ സാധിക്കും. മാത്രമല്ല ആർ. സി. ബുക്ക് ഈടായി നൽകി പിന്നീട് ഓഫീസില്‍ എത്തി പിഴ അടച്ച് വാഹന ഉടമക്ക് ബുക്ക് കൈപ്പറ്റാം.

ഇരു ചക്ര വാഹന ങ്ങളില്‍ പിന്നിൽ ഇരുന്നു യാത്ര ചെയ്യുന്നവർക്കും ഹെൽ മറ്റ് നിർബ്ബന്ധം. മാത്രമല്ല മുന്നില്‍ ഇരിക്കുന്ന കുട്ടി കൾക്കും ഹെൽമറ്റ് ഉണ്ടാ വണം എന്നും പരിഷ്കരിച്ച നിയമ ത്തില്‍ പറയുന്നു.

കൂടുതല്‍ വിശദ മായ വിവര ങ്ങള്‍ ക്കായി കേരളാ പോലീസ് ഫേസ് ബുക്ക് പേജ്, ട്വിറ്റര്‍  പേജ് എന്നിവ സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൈനിക് സ്‌കൂൾ പ്രവേശന ത്തിന് സെപ്റ്റം ബർ 23 വരെ അപേക്ഷിക്കാം

August 29th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേ ശന ത്തിനുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ 2020 ന് സെപ്റ്റം ബർ 23 വരെ അപേക്ഷിക്കാം.

ആറ്, ഒമ്പത് ക്ലാസ്സു കളിലേക്ക് ആൺ കുട്ടി കൾക്ക് മാത്ര മാണ് പ്രവേശനം നൽ കുന്നത്. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. സൈനിക് സ്‌കൂൾ വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പബ്ളിക് റിലേഷന്‍ വാര്‍ത്താ ക്കുറിപ്പ് ഇവിടെ ക്ലിക്ക് ചെയ്തു വായി ക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എൽ. എൽ. ബി. സ്‌പോട്ട് അഡ്മിഷൻ 31 ന്

August 29th, 2019

free-insurance-for-govt-iti-students-education-ePathram
തിരുവനന്തപുരം : ഗവൺമെന്റ് ലോ കോളേജിൽ മൂന്നു വര്‍ഷത്തെ എൽ. എൽ. ബി. യി ലേക്ക് മെരിറ്റിൽ ഒഴിവ് വന്നിട്ടുള്ള മൂന്ന് സീറ്റി ലേക്കും പഞ്ച വത്സര എൽ. എൽ. ബി. യിലേക്ക് മെരിറ്റിൽ ഒഴിവുള്ള ഒരു സീറ്റി ലേക്കും ആഗസ്റ്റ് 31 ശനി യാഴ്ച രാവിലെ 11 മണിക്ക് തിരു വനന്ത പുരം ഗവൺ മെന്റ് ലോ കോളേജിൽ വെച്ച് സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌ പെക്ട സ്സിലുള്ള എല്ലാ രേഖ കളും സഹിതം ഹാജരാകണം എന്നു വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു

August 23rd, 2019

kerala-govt-moves-to-change-building-construction-structure-ePathram
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാ നത്ത് കെട്ടിട നിര്‍മ്മാണ രീതി കളില്‍ മാറ്റം വരു ത്തുവാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. കോണ്‍ക്രീറ്റ് രീതികളില്‍ നിന്ന് പിന്‍മാറും. ജിപ്‌സം ഷീറ്റുകളും മറ്റും ഉപയോഗിച്ചു കൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കും. സര്‍ക്കാര്‍ മേഖല യിലുള്ള നിര്‍മ്മാണ ത്തില്‍ ആദ്യ ഘട്ട ത്തില്‍ ഇത് നടപ്പി ലാക്കും.

പാറ ഖനന ങ്ങളും മണലൂറ്റും വ്യാപി ക്കുന്നത് തടയുക യാണ് ഇതിലൂടെ ലക്ഷ്യം വെക്കു ന്നത്. പുതിയ നിര്‍ മ്മാണ രീതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതി നായി മുഖ്യ മന്ത്രി ഉടന്‍ തന്നെ ഉന്നതതല യോഗം വിളിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ
Next »Next Page » ചരിത്ര വിജയം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine