ന്യൂഡല്‍ഹി : വന്‍കിട ഫ്രെഞ്ച് സിമന്റ് കമ്പനിക്ക് പരിസ്ഥിതി വകുപ്പ് പുതുക്കി നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ ഖനനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മേഖാലയയിലെ ഖാസി മലകളില്‍ ലഫാര്‍ജെ എന്ന ഫ്രെഞ്ച് സിമന്റ് ഭീമന്റെ 255 മില്യന്‍ ഡോളര്‍ സിമന്റ് നിര്‍മ്മാണ പദ്ധതി വന അതിര്‍ത്തിക്കകത്താണ് എന്നും ഇതിനാല്‍ ഇത് തടയണം എന്നും തദ്ദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.
ഏറെ പരിസ്ഥിതി സംവേദനക്ഷമമായ പ്രദേശമായതിനാല്‍ ഇവിടെ സിമന്റ് ഫാക്ടറിക്കായിഖനനം നടത്താന്‍ പാടില്ല എന്ന് 2010ല്‍ കോടതി വിധിച്ചതായിരുന്നു. ഇതിനെതിരെയുള്ള ലഫാര്‍ജെ യുടെ ഹരജിയാണ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് പരിഗണിച്ചത്.
ഇതേ തുടര്‍ന്ന് പരിസ്ഥിതി വനം വകുപ്പ് കമ്പനിക്ക് ഖനനാനുമതി നല്‍കുകയായിരുന്നു.
ഖാസി മലകളില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന ചുണ്ണാമ്പ് കല്ലുകള്‍ 17 കിലോമീറ്റര്‍ നീളമുള്ള ഒരു കണ്‍വേയര്‍ ബെല്‍റ്റ് വഴി ബംഗ്ലാദേശിലെ സിമന്റ് ഫാക്ടറിയില്‍ എത്തിച്ചാണ് സിമന്റ് നിര്‍മ്മിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: court, eco-system, pollution, struggle, victims