ന്യൂഡല്‍ഹി: നിരവധി എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കേരള ജനതയ്ക്ക് മറ്റൊരു വെല്ലുവിളി കൂടി. ഇന്ന് ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ കെ. സുധാകരന് നല്കിയ മറുപടിയില്‍ കേന്ദ്ര കൃഷി മന്ത്രി ശരത് പവര്‍ എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന പ്രസ്താവന ഇറക്കി. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.
കാസര്‍ഗോഡ് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം ഈ കീടനാശിനി ഹെലികോപ്റ്ററില്‍ തളിച്ചതാണ്. എന്നാല്‍ ആകാശ മാര്‍ഗം ഇത് തളിക്കരുത് എന്ന് കീടനാശിനി ബോര്‍ഡിന്റെ വ്യക്തമായ നിര്‍ദേശത്തെ മറി കടന്നാണ് ഇങ്ങനെ പ്രവര്‍ത്തിച്ചത്. യുറോപ്പിലും അമേരിക്കയിലും ഈ കീടനാശിനി നിരോധിച്ചിട്ടുണ്ട് എങ്കിലും ചൈന അടക്കം ഏതാനും ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതു ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്.
രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ എന്‍ഡോസള്‍ഫാനു അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ വിഷയം പഠിക്കുന്നതിന് ഐ. സി. എ. ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ നിയോഗിച്ചതായും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
- ലിജി അരുണ്‍
ഇത്തരം ദീര്‍ഘവീക്ഷണം ഇല്ലാത്ത നേതാക്കന്മാര് ഭാരതത്തിന്റെ ശാപമാണ്.
ഇങ്ങനെ റൂമിലിരുന്ന് വാചകമടിക്കുന്ന നേതാക്കന്മാരെ എന്‍ഡോസള്‍ഫാന്‍ തളിച്ച് കൊല്ലണം
ഈ ചിത്രം കണ്ടിട്ട് അലിവു തോന്നാത്ത ക്രൂരന്മാരോ ഭരണാധികാരികള്‍?
രക്തദാഹികളായ ചെന്നായ്ക്കള്‍ പോലും ഇതു കണ്ടാല്‍ ഹൃദയം പൊട്ടിമരിക്കും.