ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം : എ. കെ. ബാലന്‍

May 28th, 2012

athirapally-waterfalls-epathram

തിരുവനന്തപുരം: പശ്ചിമഘട്ട മല നിരകളുടെ പരിസ്ഥിതി ക്ഷമത വിലയിരുത്താന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ്‌ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ രംഗത്ത്‌ വന്നു. അതിരപ്പിള്ളിയില്‍ ജല വൈദ്യുതി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ബാലന്റെ എതിര്‍പ്പിനു കാരണം. പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ കമ്മിറ്റി പശ്ചിമഘട്ട മലനിരകള്‍ നീണ്ടു കിടക്കുന്ന മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി 2011 ഓഗസ്റ്റ് 31നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ കടുത്ത എതിര്‍പ്പുകള്‍ മൂലം പ്രസിദ്ധീകരിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രഹസ്യമാക്കി വെച്ചിരുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാറിനെയും അതിരപ്പിള്ളിയെയും അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പിലാകരുത്‌ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഇടുക്കിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ak-balan-epathram

കേരളത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാനാവും വിധമാണ് അതിരപ്പള്ളി വൈദ്യതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് എ. കെ. ബാലന്റെ പക്ഷം. അണക്കെട്ടിന് വിലക്ക് നിര്‍ദ്ദേശിക്കുന്നതിലൂടെ പരിസ്ഥിതിയുടെ പേരില്‍ കേരളത്തിന്റെ വികസനത്തെ പരിപൂര്‍ണമായും തകര്‍ത്ത് ഇരുട്ടിലേക്ക് കൊണ്ടു പോകുമെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും ബാലന്‍ പറഞ്ഞു. മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇടുക്കി മുഴുവന്‍ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്

May 26th, 2012

Mullaperiyar-Dam-epathram

ന്യൂഡല്‍ഹി: പരിസ്ഥിതിയെ പറ്റി നടത്തിയ ഏറ്റവും ആധികാരിക പഠനം എന്ന് വിശേഷിപ്പിക്കാവുന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടുക്കി ജില്ല മുഴുവന്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലാണെന്നും അതില്‍ അത്യന്തം അപകടാവസ്ഥയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയിലെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള അണക്കെട്ടുകള്‍ ഡീ കമ്മിഷന്‍ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഒപ്പം  അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. പത്ത് മെഗാവാട്ടില്‍ അധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ഡാം ഇത്തരം പ്രദേശങ്ങളില് ഇനി ‍ നിര്‍മിക്കരുതെന്നും  അങ്ങനെ സംഭവിച്ചാല്‍ വലിയ ദുരന്തം സമീപ ഭാവിയില്‍ തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തിലെയും അതിനോടു ചേര്‍ന്ന പ്രദേശങ്ങളിലെയും ജൈവവൈവിധ്യ പ്രദേശങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല തുടര്‍ന്ന് ഹൈകോടതി ഇടപെട്ടാണ് പരിസ്ഥിതി മന്ത്രാലത്തെ കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിപ്പിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും പറയുന്നു. സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കരിങ്കല്‍ ക്വാറിയോ മണല്‍ വാരലോ അനുവദിക്കില്ല. ഇടുക്കിയും വയനാടും ഉള്‍പ്പെടെ കേരളത്തിലെ 14 താലൂക്കുകളാണ് ഈ വിഭാഗത്തില് പെടുന്നത്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍

May 19th, 2012

koodamkulam1
ലണ്ടന്‍: കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ്‌ എം. പിമാര്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്ക്കും കത്തയച്ചു. ആണവോര്‍ജ്ജ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ നിര്‍മ്മാണം തുടരുന്നതെന്നും സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ഈ നിലയത്തിനു കഴിയില്ലെന്നും കൂടംകുളം സ്ഥിതി ചെയ്യുന്നത് സുനാമി ഭീഷണിയുള്ള തീരത്താണ് എന്നും കത്തില്‍ പറയുന്നു. ആണവ നിലയത്തിനെതിരെ സമര രംഗത്തുള്ള ഗ്രാമീണരായ ജനങ്ങളോട്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട്‌ മനുഷ്യാവകാശ ലംഘനമാണ് എന്നും ഈ നിലപാടില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ ഈ നിലപാടില്‍ നിന്നും പിന്തിരിയണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി

May 12th, 2012

Mumbai-High-Court-epathram

മുംബൈ: റയ്ഗഢിലെ കൊന്‍ദാനെ ഡാം പദ്ധതി നുറുകണക്കിന് ഏക്കര്‍ വന ഭുമിയെ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതിക്ക് ഹിതകരമല്ലാത്ത ഇതുപോലുള്ള  പദ്ധതികളുമായി മുന്നോട്ടുപോകരുതെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു  . ഇപ്പോള്‍ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന റയ്ഗഢിലെ കൊന്‍ദാനെ ഡാം പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്നുനല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി. ഡി. സിന്‍ഹ ഇക്കാര്യം പറഞ്ഞത്.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ പദ്ധതിക്ക് ഇല്ലാത്തതിനാലും, ഗുഹകളെ ബാധിക്കുമെന്നതിനാലും പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കി യോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കിയിട്ടുള്ള കാര്യം പരിഗണിച്ചും ഈ പദ്ധതി നിര്‍ത്തിവേക്കണമെന്നു  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വേണ്ടി  ഹാജരായ അഡ്വ. മിഹിര്‍ ദേശായ് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ്‌ കോടതി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല എന്ന് പറഞ്ഞത്

- ഫൈസല്‍ ബാവ

വായിക്കുക: , , ,

Comments Off on പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി

അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

May 7th, 2012

india-plastic-epathram

ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്‌ അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന്  പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി. പ്ലാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച്‌ കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ് നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച  ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ്  ജി. എസ്. സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.

plastic-waste-epathram

സര്‍ക്കാരത്  ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക്‌ നിര്‍മാതാക്കള്‍ തന്നെ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

അണു ബോംബിനെക്കാള്‍ വിനാശ കാരിയായ

പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും

കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്‌

അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും

അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ

പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന്

പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീംകോടതി.

പ്ലാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച്‌

കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ്

നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച  ഹര്‍ജി

പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന

സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ്

ജി.എസ് സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ്

നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാരത്

ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക്‌ നിര്‍മാതാക്കള്‍ തന്നെ

പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാനുള്ള

സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി

പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

Comments Off on അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

6 of 43« First...567...1020...Last »

« Previous Page« Previous « ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു
Next »Next Page » പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010