ബെയ്റൂട്ട്: 82 യാത്രക്കാരും 8 വിമാന ജോലിക്കാരും സഞ്ചരിച്ച എത്യോപ്യന്‍ വിമാനം ഇന്ന് പുലര്‍ച്ചെ ബെയ്റൂട്ട് അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം കാണാതായി. ടേക്ക് ഓഫ് ചെയ്ത് അല്‍പ സമയത്തിനകം തന്നെ ലെബനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ മാര്‍ക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് എത്യോപ്യന്‍ എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
പുലര്‍ച്ചെ 02:10ന് പുറപ്പെടേണ്ട എത്യോപ്യന്‍ എയര്‍ലൈന്റെ ഫ്ലൈറ്റ് 409 ബോയിംഗ് 737 വിമാനം 02:30നാണ് പുറപ്പെട്ടത്. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബ യിലേക്ക് 4 മണിക്കൂറും 45 മിനിറ്റുമാണ് യാത്രാ സമയം. എന്നാല്‍ പറന്നുയര്‍ന്ന് 45 മിനിറ്റിനകം വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി.
തീ പിടിച്ച ഒരു വിമാനം മധ്യ ധരണ്യാഴിയില്‍ പതിക്കുന്നതായി തീര ദേശ വാസികള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആ പ്രദേശത്തേയ്ക്ക് രക്ഷാ സന്നാഹങ്ങളുമായി രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്.
- ജെ.എസ്.