ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തില്‍ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അമ്പതിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഫാക്ടറിയിലെ ഗ്യാസ് ലീക്കിനെ തുടര്‍ന്ന് ബോയലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഫാക്ടറിയും സമീപമുള്ള നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പത്തോളം പേരെ രക്ഷപ്പെടുത്തി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര പേര്‍ കുടുങ്ങി ക്കിടക്കുന്നത് എന്ന് വ്യക്തമല്ല. അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഈ ഫാക്ടറിക്കെതിരെ സമീപ വാസികള്‍ നിരവധി തവണ പരാതി നല്‍കിയിരുന്നതായും നാട്ടുകാര്‍ പായുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, പാക്കിസ്ഥാന്