പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ദൈനംദിന ചെലവുകള്‍ക്കായി പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നത് വിവാദമായിരിക്കുന്നു. ഒരു പ്രസിഡന്റ് ഇങ്ങനെ ദുര്‍ ചെലവ് വരുത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നാണ് ഫ്രാന്‍സില്‍ പൊതുവെയുള്ള ജന സംസാരം. പ്രസിഡന്‍റ് കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ 121 ആഢംബര കാറുകളാണ് അകമ്പടിയായി പോകുന്നത്. കൂടാതെ ഭക്ഷണത്തിന് മാത്രം 10000 പൌണ്ടാണ് ഒരു ദിവസത്തെ സര്‍ക്കോസിയുടെ ചെലവ്. കാറുകളുടെ ഇന്ധനത്തിനായി സര്‍ക്കോസിയ്ക്ക് ചെലവാകുന്നത് രണ്ടേമുക്കാല്‍ ലക്ഷം പൌണ്ടാണ്. “മണി ഫ്രം ദ സ്റ്റേറ്റേറ്റ്” എന്ന പുസ്‌തകത്തിലാണ് സര്‍ക്കോസിയുടെ ഈ ദുര്‍ ചിലവിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം വന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഫ്രാന്‍സ്, വിവാദം, സാമ്പത്തികം