സ്റ്റോക്ഹോം: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുന്നു. സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്. ഐ. പി. ആര്‍. ഐ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ അഞ്ചു വര്‍ഷം കൊണ്ട് 38 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു ലോകത്ത് ആയുധ ഇറക്കുമതിയില്‍ 10 ശതമാനം കൈപ്പറ്റുന്നത് ഇന്ത്യയാണ്. ചൈനയെ പിന്തള്ളി കൊണ്ടാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം ദ.കൊറിയയും മൂന്നാം സ്ഥാനം പാകിസ്താനും ചൈനക്കുമാണ്. 2007 -11ല്‍ ആയുധ ഇറക്കുമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന അഞ്ചു രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. ആഗോള ആയുധ ഇറക്കുമതി വര്‍ഷാ വര്‍ഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് 2002-06നേക്കാള്‍ 2007-11ല്‍ 24 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ദേശീയ സുരക്ഷ, സാമ്പത്തികം