പാരീസ്: കളിയില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിതന്നെ ഒന്നാമന്‍. ലോകത്തില്‍ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന ഫുട്‌ബോളറായി ഫ്രാന്‍സിലെ ഫുട്‌ബോള്‍ മാഗസീന്റെതാണ് ഈ കണ്ടെത്തല്‍. ഒരു വര്‍ഷം 33 മില്യണ്‍ യൂറോയാണ് മെസ്സി സമ്പാദിക്കുന്നത്. ഇതില്‍ 10.5 മില്യണ്‍ യൂറോ ശമ്പളവും, 1.5 മില്യണ്‍ യൂറോ ബോണസും, 2.1 മില്യണ്‍ യൂറോ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണ്. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
- ഫൈസല്‍ ബാവ