കിന്‍ഷസ: കോങ്കോ തലസ്ഥാനമായ കിന്ഷസയില്‍ ഇന്നലെ രാത്രി ഐക്യ രാഷ്ട്ര സഭയുടെ വിമാനം തകര്‍ന്ന് യാത്രക്കാരും വിമാന ജോലിക്കാരും അടക്കം 32 പേര്‍ മരിച്ചു. തകര്‍ന്ന വിമാനത്തില്‍ നിന്ന് ഒരാള്‍ മാത്രം രക്ഷപ്പെട്ടു. അപകട കാരണം വെളിവായിട്ടില്ല. ഐക്യ രാഷ്ട്ര സഭയുടെ സമാധാന പ്രവര്‍ത്തകരായ ചില ജീവനക്കാരെയും വഹിച്ചു കൊണ്ട് കിസന്‍ഗാനിയില്‍ നിന്നും കിന്ഷസയിലേക്ക് പോയ ഒരു ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. കിന്ഷസയില്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കനത്ത മഴയാണ് കാരണം എന്ന് പറയപ്പെടുന്നുണ്ട്.
അഴിമതിയും സുരക്ഷാ വീഴ്ചകളും സര്‍വ സാധാരണമായ കോങ്കോയില്‍ വ്യോമ ഗതാഗതത്തിനു യാതൊരു വിധ സുരക്ഷയുമില്ല. മറ്റു പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നതും പഴയ സോവിയറ്റ് യുണിയനില്‍ നിര്മ്മിച്ചവയുമായ വിമാനങ്ങള്‍ ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നുണ്ട്.
- ലിജി അരുണ്‍