ദ്യൂക്കു: ഐവറി കോസ്റ്റിലെ ദ്യൂക്കു നഗരത്തില്‍ വംശീയ കലാപത്തിലും അധികാര യുദ്ധത്തിലും മരിച്ചവരുടെ എണ്ണം 1000 ആയി. പ്രധാന നഗരമായ അബിദ്ജാനിലെ പ്രസിഡന്‍റിന്റെ കൊട്ടാരം പിടിച്ചെടുക്കാനായി യു.എന്‍ ഏര്‍പ്പെടുത്തിയ പ്രസിഡന്റ് അലാസൈന്‍ ക്വട്ടാറയും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ലോറന്റ് ഗാബോബയുടേയും സേനകള്‍ തമ്മില്‍ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ച ക്വട്ടാറയെ പ്രസിഡന്റൊയി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഗാബോബ വിജയിയെന്ന് സ്വയം അവകാശപ്പെടുകയും സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുകയായിരുന്നു. ഇവിടെ ശനിയാഴ്ചയും രൂക്ഷമായ യുദ്ധം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പോരാട്ടത്തെത്തുടര്‍ന്ന് ദ്യൂക്കു നഗരം ക്വത്തറയുടെ സൈന്യം പിടിച്ചെടുത്തിരുന്നു.
അതേ സമയം ആഭ്യന്തര യുദ്ധം ഭയന്ന് ഇവിടെനിന്നും ലക്ഷക്കണക്കിനാളുകള്‍ നാട് വിട്ട് പോയി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവര്‍ക്കുള്ളതെന്ന് യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് പറയുന്നു.അതിനിടെ രാജ്യത്തിന്റെ പശ്ചിമഭാഗത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ക്വത്തറ വിഭാഗം ആരോപിച്ചു. നവംബറിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഗബാബോ പക്ഷം കൂട്ടക്കൊല നടത്തിയ തങ്ങളുടെ ആളുകളെ കുഴിച്ചിട്ടതാണെന്ന് മറുപക്ഷം പറയുന്നു. ദ്യൂക്കുവിലെ കൂട്ടക്കൊല റെഡ്‌ക്രോസ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഈ ആരോപണമുയര്‍ന്നത്. അന്താരാഷ്ട്ര കോടതിയില്‍ ഗബാബോയെ വിചാരണചെയ്യണമെന്ന് ക്വത്തറയുടെ വക്താവ് ആവശ്യപ്പെട്ടു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുദ്ധം