ഷാങ്ങ്ഹായ്: ലോകം വീണ്ടും പക്ഷിപ്പനിയുടെ ഭീഷണിയിൽ. ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായിയില്‍ പക്ഷിപ്പനി വ്യാപിക്കുന്നത് ഞെട്ടലോടെയാണ് ലോകം വീക്ഷിക്കുന്നത് ഇവിടെ ഇതിനകം തന്നെ ആറുപേർ മരിച്ചു കഴിഞ്ഞു. ഇരുപതോളം പേര്ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ പക്ഷി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ ചൈനയിൽ പടരുന്ന പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് ആരോഗ്യ നിരീക്ഷകർ പറയുന്നു. അയല്‍ രാജ്യങ്ങളായ വിയറ്റ്നാം, ജപ്പാൻ, എന്നിവിടങ്ങളില്‍ ഇപ്പോൾ തന്നെ മുന്‍കരുതൽ എന്ന നിലയിൽ . ചൈനയില്‍ നിന്നുള്ള പക്ഷി ഉത്പന്നങ്ങളുടെ ഇറക്കുമതി താത്കാലികമായി നിരോധിച്ചു. ചൈനയില്‍ നിന്നുള്ള സന്ദര്‍ശകരെ പരിശോധിക്കാന്‍ ജപ്പാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ചൈനയിൽ ഇതിനകം മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ നഗരത്തില്‍ 20,000 പക്ഷികളെ കൊന്നൊടുക്കി. ഹുവായ് മാർക്കറ്റിൽ വില്പനയ്ക്ക് വെച്ചിരുന്ന പ്രാവുകളിൽ വൈറസ് ബാധ കണ്ടതിനാലാണ് ഇത്. എല്ലാവരും മുന്കരുതലോടെ ഇരിക്കണമെന്നും രോഗലക്ഷങ്ങൾ കണ്ടയുടനെ ആശുപത്രിയില്‍ എത്തണം എന്നും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നല്കി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം