ജറുസലേം: ഇസ്രയേലിനെ കുറ്റപ്പെടുത്തി കവിത എഴുതിയെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇസ്രേലി നടപടികള്‍ ലോക സമാധാനത്തിനു ഭീഷണിയെന്നും ഇറാനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ഗുന്തര്‍ ഗ്രാസ് കവിതയിലൂടെ ശക്തമായി വിമര്‍ശിച്ചിരുന്നു . ഗുന്തര്‍ ഗ്രാസിന്‍റെ കവിത ഇസ്രയേലിന്‍റെ അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഇസ്രലേയിനും ഇസ്രയേലി ജനതയ്ക്കും എതിരായ കവിതയുടെ പേരില്‍ ഗുന്തര്‍ ഗ്രാസിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്നും ആഭ്യന്തര മന്ത്രി ഏലി യിഷായി വ്യക്തമാക്കി. ബുധനാഴ്ചത്തെ സ്യൂഡച് സീതുങ് എന്ന പത്രത്തിലാണ് ഗുന്തര്‍ഗ്രാസിന്‍റെ വിവാദ കവിത പ്രസിദ്ധീകരിച്ചത്.
ഒറ്റ ആക്രമണം കൊണ്ടുതന്നെ ഇറാന്‍ ജനതയെ ഇല്ലാതാക്കാനാണ് ഇസ്രയേലിന്റെ ശ്രമം. ഇത് ഇപ്പോള്‍ തന്നെ താറുമാറായ ലോക സമാധാനത്തെ കൂടുതല്‍ അപകടപ്പെടുത്താനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നും കവിതയില്‍ പറയുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, പ്രതിഷേധം, വിവാദം