ലണ്ടന്‍: ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമയെ വധിക്കാന്‍ ചൈന ഗൂഢാലോചന നടത്തുന്നു. ഭക്‌തരുടെ വേഷത്തിലെത്തി ആക്രമണം നടത്താന്‍ ടിബറ്റന്‍ വനിതകള്‍ക്ക് ചൈന പരിശീലനം നല്‍കുന്നുണ്ട്. മുടിയിലും ഉത്തരീയത്തിലും വിഷം പുരട്ടി ആക്രമണത്തിനെത്താനാണു നീക്കം. ആശീര്‍വാദം നല്‍കാനായി അവരുടെ തലയില്‍ സ്‌പര്‍ശിക്കുന്ന തന്നെ വിഷബാധ ഏല്‍പ്പിക്കുകയാണു ലക്ഷ്യം ദൈലൈലാമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചൈന ടിബറ്റിനോടുള്ള മനോഭാവം മാറ്റുമെന്നും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും പ്രതീക്ഷയുണ്ട്. അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടെമ്പിള്‍ടണ്‍ പുരസ്‌കാരം സ്വീകരിക്കാനായി ലണ്ടനിലെത്തിയതായിരുന്നു ദലൈലാമ.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ചൈന