ലണ്ടൻ : ചൈന ധാർമ്മിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ദലായ് ലാമ പ്രസ്താവിച്ചു. നിയമ രാഹിത്യവും വ്യാപകമായ അഴിമതിയും ചൈനയിൽ നടമാടുകയാണ്. ഇത് ചൈനക്കാരെ വൻ തോതിൽ ബുദ്ധ മതത്തിലേക്ക് ആകർഷിക്കുന്നു എന്നും ലാമ അറിയിച്ചു. ടെമ്പ്ൾടൺ പുരസ്കാരം സ്വീകരിക്കാനായി ലണ്ടനിൽ എത്തിയ വേളയിലാണ് ദലായ് ലാമ ഈ പ്രസ്താവന നടത്തിയത്.
ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്ത ദലായ് ലാമ ലക്ഷക്കണക്കിന് ചൈനീസ് യുവാക്കളാണ് ആദ്ധ്യാത്മികതയിൽ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത് എന്ന് ചൂണ്ടിക്കാട്ടി.
20 കോടി ചൈനാക്കാർ ബുദ്ധ മതം അനുസരിച്ച് ജീവിക്കുന്നതായി സർവേ കണക്കുകൾ വ്യക്തമാക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.
- ജെ.എസ്.