ലോകത്തെ ഏറ്റവും വലിയ സമ്പന്നര്‍ ന്യൂ യോര്‍ക്കില്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആയിരുന്നു ഈ യോഗം. ആരെയും അറിയിക്കാതെ ഈ കഴിഞ്ഞ മെയ് 5ന് ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വ്വകലാശാലയിലെ പ്രസിഡന്‍സ് റൂമില്‍ വെച്ചായിരുന്നു ഈ രഹസ്യ യോഗം കൂടിയത്. വാറന്‍ ബുഫ്ഫറ്റ്, ബില്‍ ഗേറ്റ്സ്, ഡേവിഡ് റോക്ക്ഫെല്ലര്‍ ജൂനിയര്‍ എന്നിവരാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇവരെ കൂടാതെ യോഗത്തില്‍ ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് സോറോസ്, ടെഡ് ടര്‍ണര്‍, മൈക്കല്‍ ബ്ലൂംബെര്‍ഗ് എന്നീ കോടീശ്വരന്മാരും പങ്കെടുത്തു. തിരക്കു പിടിച്ച തങ്ങളുടെ ജീവിതത്തില്‍ നിന്നും ഈ സമ്മേളനത്തില്‍ വരുവാനുള്ള സമയം ഇവര്‍ കണ്ടെത്തിയതും ആരും അറിയാതെ ഇത്രയും പ്രശസ്തര്‍ ഒരുമിച്ചു കൂടിയതും എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നു.
സാമ്പത്തിക മാന്ദ്യത്തെ തങ്ങള്‍ ഓരോരുത്തരും എങ്ങനെയാണ് കാണുന്നത് എന്ന് ഈ യോഗത്തില്‍ പങ്കെടുത്തവര്‍ ഓരോരുത്തരും വിശദീകരിച്ചു. ഒരാള്‍ക്ക് 15 മിനിട്ടായിരുന്നും സമയം അനുവദിച്ചിരുന്നത്. ബില്‍ ഗേറ്റ്സാണ് ഏറ്റവും നന്നായി സംസാരിച്ചത് എന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു കോടീശ്വരന്‍ അഭിപ്രായപ്പെട്ടു.
2008ല്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തി 2.7 ലക്ഷം കോടി രൂപയായിരുന്നു. ബുഫ്ഫറ്റിന്റെ ആസ്തി 1.8 ലക്ഷം കോടി രൂപയും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം