ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആത്മഹത്യയുടെ വഴി തേടുന്ന യു. എസ്. സൈനികരുടെ എണ്ണം ക്രമാതീതംമായി വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് . ദിനംപ്രതി ഒരു സൈനികന്‍ എങ്കിലും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു എന്നാന്നു ഏറ്റവും പുതിയ കണക്കു പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് ഈ കണക്ക് എന്ന് പെന്റഗണ്‍ വെളിപ്പെടുത്തി. സൈനികര്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം തന്നെയാണ് സുപ്രധാന കാരണം. ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മൂന്ന് വരെയുള്ള കണക്കനുസരിച്ച് 154 സൈനികരാണ് ആത്മഹത്യ ചെയ്തത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ മേഖലകളില്‍ നിയോഗിക്കപ്പെട്ട സൈനികരാണ് മരണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരില്‍ ഏറെയും. അനിശ്ചിതമായി നീളുന്ന ദൌത്യങ്ങളും നിരന്തരമുള്ള യാത്രകളുമെല്ലാം ഇവരില്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക