ജൊഹാനസ്ബര്‍ഗ് : ഫിഫ ലോക കപ്പ് മാമാങ്കത്തിന് ഇന്ന് ദക്ഷിണാഫ്രിക്ക യിലെ ജൊഹാനസ്ബര്‍ഗില്‍ തുടക്കമാവുക യാണ്. ആദ്യ മത്സരത്തിനായി വിസില്‍ മുഴങ്ങുമ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ ശക്തിയായ മെക്സിക്കോ യുമായി കൊമ്പു കോര്‍ക്കും. കായിക പ്രേമികള്‍ കാത്തു കാത്തിരുന്ന, ലോകത്തിലെ ഏറ്റവും ജനകീയമായ കായിക മാമാങ്കത്തിന് അങ്ങിനെ തുടക്ക മാവുകയാണ്. ദക്ഷിണാഫ്രിക്കന്‍ സമയം വൈകീട്ട് നാല് മണിക്കാണ് (ഇന്ത്യന്‍ സമയം ഏഴു മണി) ആദ്യ മല്‍സരം അരങ്ങേറുക.
കാര്‍ലോസ് ആല്‍ബര്‍ട്ട് പെരേര എന്ന പരിചയ സമ്പന്നനായ കോച്ചിന്‍റെ തന്ത്രങ്ങളില്‍ കളി മെനയുന്ന ആതിഥേയ ടീമിന് മെഫല്ലാ, നോവാത്യെ, സിബായ തുടങ്ങിയ ശക്തരായ കളിക്കാരുടെ നിര തന്നെ ഉണ്ട്.
വലിയൊരു ഫുട്ബോള്‍ പാരമ്പര്യം അവകാശ പ്പെടാവുന്ന മെക്സിക്കോ ടീമിന്‍റെ ലൂയീസ് മൈക്കിള്‍, ഓസ്കാര്‍ പെരസ്ക്, പോള്‍ ഒഗ്ലിയ, തുടങ്ങിയ മികവുറ്റ കളിക്കാര്‍ വിജയ ത്തിനുള്ള പ്രതീക്ഷ നല്‍കുന്നു.
ഉസ്ബെക്കിസ്ഥാന്‍ കാരനായ റഫറി രൌഷാന്‍ ഇര്‍മറ്റോ ലോക കപ്പ് ആദ്യ മത്സരം നിയന്ത്രിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇന്ന് തന്നെ നടക്കുന്ന മറ്റൊരു ‘ഗ്രൂപ്പ് എ’ മത്സര ത്തില്‍, കഴിഞ്ഞ തവണ തല നാരിഴ യ്ക്ക് കിരീടം നഷ്ടമായ ഫ്രാന്‍സ് ഉറുഗ്വെ യുമായി ഏറ്റു മുട്ടുന്നു.
യൂറോപ്യന്‍ കേളീ ശൈലി യില്‍ ചാരുത യാര്‍ന്ന ഫുട്‌ബോള്‍ കാഴ്ച വെക്കുന്ന ഫ്രാന്‍സ് നിരയില്‍ പ്രതിഭാ ധനരായ ഒട്ടനവധി കളിക്കാരുണ്ട്. അബി ദാല്‍, ഇവേറ, മൌലൂദ, തുടങ്ങിയ ശ്രദ്ധേയമായ ഒരു നിര തന്നെ ഉണ്ട് അവര്‍ക്ക്. എങ്കിലും ഇന്ന് കേപ്ടൗണ്‍ ഗ്രീന്‍ പോയിന്‍റ് സ്റ്റേഡിയ ത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഫ്രാന്‍സിനു ശക്തരായ പ്രതിയോഗികള്‍ ആവും ഉറുഗ്വെ എന്ന കാര്യത്തില്‍ സംശയമില്ല.
ക്ലബ്ബ് ഫുട്ബോളില്‍ അത്ഭുതങ്ങള്‍ കാഴ്ച വെക്കുന്ന തിയറി ഹെന്‍റി, ഫ്രാങ്ക് റിബറി എന്നീ സ്ട്രൈക്കര്‍മാര്‍ ഫ്രാന്‍സിനു വിജയം സമ്മാനിക്കും എന്ന് തന്നെ യാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma
well done husain