ലണ്ടന്‍: റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങി, കിട്ടാക്കടം പെരുകിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഇപ്പോള്‍ സ്പെയിനിലെ ബാങ്കുകള്‍. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ സാമ്പത്തിക മാന്ദ്യത്തില്‍ സ്പെയിന്‍ കടപുഴകി വീഴുമെന്നും അങ്ങനെ സംഭവിച്ചാല്‍ യൂറോ രാജ്യങ്ങളെ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കും എന്ന കാരണത്താല്‍ 10,000 കോടി യൂറോ സാമ്പത്തിക സഹായമായി നല്‍കാന്‍ യൂറോ മേഖലയിലെ രാജ്യങ്ങള്‍ തീരുമാനിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികള്‍ മുന്നേറ്റം പ്രകടമാക്കി. എന്നാല്‍ ഈ സാമ്പത്തിക സഹായം യൂറോ മേഖലയിലെ രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം